ദീപക്ക് (എന്റെ ചേട്ടൻ ) : ഞാൻ ദീപക്ക്. മോളുടെ കൂട്ടുകാരിയുടെ ചേട്ടൻ, എനിക്കറിയില്ലായിരുന്നു മോൾ എന്റെ അനിയത്തിയുടെ ഫ്രണ്ട് ആണെന്ന്… ഞാൻ മോളുടെ ചേച്ചിയെ പൊന്നു പോലെ നോക്കിക്കൊള്ളാം…. എനിക്ക് ജീവൻ ഉള്ള കാലം ഇവൾക്ക് ഒരു കുറവും വരാതെ ഞാൻ നോക്കും ഇതെന്റെ വാക്കാണ്…
വർഷ കണ്ണുകൾ തുടച്ചു.. എന്നെ നോക്കി.. ഞാൻ വർഷയെ കെട്ടിപിടിച്ചു…
ഞാൻ : നീ വിഷമിക്കണ്ട.. എന്റെ നാത്തൂനെ ഞാൻ നോക്കിക്കോളാം.. നിന്റെ ചേച്ചി ഇവിടെ സേഫ് ആണ്…
ഞാൻ വർഷയുടെ ചേച്ചിയുടെ അടുത്ത് ഇരുന്നു…
ഞാൻ : ചേച്ചി, വിഷമിക്കണ്ട…. ഞാൻ വർഷയോട് സംസാരിക്കാം…. എന്റെ പേര് ആതിര..
മായ : എന്നോട് ക്ഷമിക്കണം 😭.. പ്ലീസ്..
ഞാൻ വർഷയുടെ ചേച്ചിയെ കെട്ടിപിടിച്ചു…!
അപ്പോൾ ആണ് ഞാൻ ആ കാര്യം മനസ്സിലാക്കിയത്… ആ ചേച്ചിക്ക് എന്നെ കാൾ നല്ല ഷേപ്പ് ഉണ്ട് എന്ന്.. അതെ….. എന്റെ ചേട്ടൻ നല്ല അടിപൊളി പെണ്ണിനെ തന്നെ ആണ് തട്ടി എടുത്തത്…. ഞാൻ ചേട്ടനെ ദേഷ്യത്തോടെ ഒന്ന് നോക്കി….. ചേട്ടൻ എന്താ എന്ന് ഒന്നുമറിയാത്ത പോലെ നോക്കിയപ്പോൾ ഞാൻ മുഖം വെട്ടിച്ചു…
ഞാൻ അച്ഛന്റെ അടുത്ത് വന്നിരുന്നു..
ഞാൻ : അച്ഛാ, കാര്യങ്ങൾ ഇത്ര ആയ സ്ഥിതിക്ക് ഇനി ഇവരുടെ കല്യാണം നടത്തി കൊടുക്കാം.. രജിസ്റ്റർ ആയി കിടക്കട്ടെ….
അമ്മ : മോളെ ഇവരുടെ ജാതകം ഒക്കെ ഇനി നോക്കണ്ടേ… നമ്മൾ ഒന്നും നോക്കില്ലലോ…
അച്ഛൻ : നീ ജാതകം നോക്കികൊണ്ട് ഇരുന്നോ… ഇവിടെ ഇവർ കല്യാണം കഴിഞ്ഞു ഇരിക്കുകയാണ്….