“അമ്മേ… വാതിൽ തുറക്ക്…..”
ഡോറിൽ മുട്ടികൊണ്ട് അവൻ ലക്ഷ്മിയെ വിളിച്ചു….
“എന്തിനാ… നിനക്ക് രേഷ്മ അല്ലെ സുന്ദരി…. നീ അവളുടെ കൂടെ പൊക്കോ….”
അസൂയയും കുറുമ്പും നിറഞ്ഞുള്ള ആ സംസാരം കേട്ട് അപ്പുവിന് ചിരി ആണ് വന്നത്… എത്ര തന്നെ ആയാലും ഈ പിണക്കം അതികം നീണ്ട് പോകില്ല എന്ന് ഇരുവർക്കും അറിയാമായിരുന്നു….
“ഓ അതാണോ കാര്യം അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ…. അമ്മ തന്നെ അല്ലെ കൂടുതൽ സുന്ദരി….”
“നീ പോടാ ചെക്കാ അവിടന്ന്….”
“ഹാ… വാതിൽ തുറക്ക് അമ്മേ…”
അവൻ വാതിലിൽ ശക്തി ആയി ഇടിച്ചു കൊണ്ട് അവളോട് ചോദിച്ചു…
“ഇല്ല…. ഇന്ന് നീ പുറത്ത് കിടന്നാൽ മതി….”
“ഓ അങ്ങനെ ആണല്ലേ എന്നാൽ ഞാൻ പോകുവാ…. ഇനി ഇങ്ങോട്ട് വരില്ല….”
അത് പറഞ്ഞുകൊണ്ട് അവൻ അവൾ കേൾക്കാതെ ഒന്ന് ചിരിച്ചുകൊണ്ട് നടക്കുന്ന പോലെ കാൽ നിലത്തു ചവിട്ടി ശബ്‍ദം ഉണ്ടാക്കി പക്ഷെ അവൻ അവിടെ നിന്നും പോയില്ല ഡോറിന്റെ അടുത്ത് ഭിത്തിയുടെ അടുത്തായി ഒളിച്ചു നിന്നു…. അവനു നല്ലപോലെ അറിയാമായിരുന്നു തന്റെ അമ്മ ഇപ്പോൾ വാതിൽ തുറക്കുമെന്ന്…. വിചാരിച്ചപോലെ തന്നെ അവൾ വാതിൽ തുറന്നു നോക്കി….പക്ഷെ അവൻ അവിടെ ഒളിച്ചു നിക്കുന്ന കാര്യം അവൾ കണ്ടില്ല…. പൊടുന്നനെ അപ്പു പിന്നിൽ നിന്നും കെട്ടിപിടിച്ചു…. ലക്ഷ്മി ഒന്ന് ഞെട്ടി വിറച്ചു….
“അയ്യോഹ്ഹ്ഹ്….പേടിപ്പിച്ചു കളഞ്ഞല്ലോ ഡാ ചെക്കാ….”
“ആഹാ എന്റെ അമ്മ തമ്പുരാട്ടി പേടിച്ചോ….”
“പിന്നെ പുറകിൽ നിന്നും വന്നു ഇങ്ങനെ കെട്ടിപിടിച്ചാൽ ആരായാലും പേടിക്കില്ലേ….”