തനൂജ ആലോചനയോടെ അച്ഛനെ നോക്കി……
“ യെസ്…… രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ എന്തു തന്നെയായാലും അതിനൊരു പരിധിയുണ്ട്…… അല്ലെങ്കിൽ മറ്റു ലോകരാജ്യങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ ഇല്ലാതാക്കുകയാണ് സംഭവിക്കുക……””
തനൂജ അയാളുടെ മുടിയിഴകളിൽ വിരൽ കോർത്തു കൊണ്ട് സശ്രദ്ധം കേട്ടിരുന്നു……
“” ഈ വൈറസ് കൊണ്ടു അവർ ഉദ്ദ്ദേശിക്കുന്നത് ഒന്നാണ്.. അവർക്കൊപ്പമോ അവർക്കു മുകളിലോ ഉള്ള കൺട്രിയെ പതിയെ ഇല്ലാതാക്കുക…… “”
ദീപക് തന്റെ ജോലി തീർത്ത ശേഷം കിച്ചൺ സ്ലാബിലേക്ക് നടുവ് ചാരി നിവർന്നു……
തനൂജ,ഇരിപ്പ് ഒന്നുകൂടി ശരിയാക്കി ,അയാളുടെ ചുമലിലേക്ക് വീണ്ടും മുഖമണച്ചു…
“” ദീപു പറഞ്ഞു വരുന്നത്……?””
ഇത്തവണ ചോദ്യം ഉന്നയിച്ചത് ദയ ആയിരുന്നു……
“” അതേ ദയാ……. ഇതുണ്ടാക്കിയവർക്കു ഇതിന്റെ മറുമരുന്നും അറിയാമായിരിക്കും…… സൊ, അവർ സേഫാണ്… …. “
ദയ സ്റ്റൗ ഓഫ് ചെയ്ത് തിരിഞ്ഞു…
“” ഇൻഡസ്ട്രി ആന്റ് ടൂറിസം.. ഇതു രണ്ടും നിലച്ചാൽ ഏതൊരു രാജ്യത്തിന്റെയും ഇൻകം നിലയ്ക്കും…… അത് നിലനിൽപ്പു തന്നെ ഇല്ലാതാക്കും…… “
ദീപക് തന്റെ താടിയിൽ വലം കയ്യാൽ ഒന്നുഴിഞ്ഞു ചിരിച്ചു……
“” നേരിട്ട് യുദ്ധം പ്രഖ്യാപിച്ചാൽ അല്ലേ പ്രശ്നമുള്ളൂ ..അതാണ് ഞാൻ ആദ്യം പറഞ്ഞത് ഇതൊരു ബയോവെപ്പൺ ആണ് എന്ന്… ഇറ്റ്സ് ലൈക് ദാറ്റ് സ്ളോ പോയ്സൺ………. “
പറഞ്ഞു കൊണ്ട് ദീപക് എഴുന്നേറ്റതും തനൂജ ഒന്നു വേച്ചു..
സ്ളാബിൽ നിന്ന് വീഴാൻ പോയ അവളെ അയാൾ താങ്ങി…
“” പറഞ്ഞിട്ട് എഴുന്നേൽക്കണ്ടേ ദീപൂസേ……””
അയാളുടെ പുറത്തേക്ക് നെഞ്ചിടിച്ചു , നിവർന്നു കൊണ്ട് അല്പം ശുണ്ഠിയോടെ തനൂജ പറഞ്ഞു…