“ ദീപു… തനുവിന് എല്ലാമറിയുന്ന പ്രായമൊക്കെ കഴിഞ്ഞതാ… ഇങ്ങനെ കിച്ചണിലും ഹാളിലുമൊക്കെ വെച്ചുള്ള ഏർപ്പാടൊന്നും ഇനി ശരിയല്ല…… “
“” അവൾ കുഞ്ഞല്ലേ… …. “
ദീപക് ഭാര്യയുടെ നെറുകയിലൊന്നു മുത്തി……
“” പിന്നേ…… കുഞ്ഞ്… അവൾക്ക് മെൻസ്ട്രേഷനായത് ഞാൻ പറഞ്ഞതു മറന്നോ… ?.””
“” മറന്നിട്ടൊന്നുമില്ല…… അവളിതൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല ദയാ… ….”
ദീപക്, തലയിണ കട്ടിൽ ക്രാസിയിലേക്കു ചാരി , അതിലേക്കു പുറമമർത്തി……
“” അവൾ ശ്രദ്ധിക്കുന്നുണ്ടാവില്ല എന്നാരു പറഞ്ഞു…… ? ഇന്നാള് ദീപു കിച്ചണിൽ വെച്ച് കിസ്സ് ചെയ്തത് ഓർമ്മയുണ്ടോ… ? ഞാൻ തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്കും…… ചമ്മി നാണം കെട്ടു… …. “
ദയ തല വെട്ടിച്ച് മുടിയിഴകൾ ഒരു വശത്തേക്കാക്കി , അയാളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു..
ദീപക് ചെറിയ ശബ്ദത്തിൽ ഒന്നു ചിരിച്ചു…
“” അവളുടെ ഒരു നോട്ടം… “”
ദയ അയാളുടെ വിരിമാറിലെ രോമങ്ങളിൽ വിരലുകൾ ചുറ്റിപ്പിണച്ചുകൊണ്ടിരുന്നു…
“” ദീപുവിനെ ഞാനേതാണ്ട് ചെയ്ത പോലെയാ നോക്കി ദഹിപ്പിച്ചു കളഞ്ഞത്…… “
“” വിട്ടുകള… അത് നിനക്ക് തോന്നിയതാകും……. “
ദീപക് അവളുടെ മുടിയിഴകളിൽ തലോടി…
“” അതൊന്നുമല്ല…… തനു ദീപുവിനെ ഒരുപാട് കെയർ ചെയ്യുന്നതു പോലെ എനിക്കു തോന്നിയിട്ടുണ്ട്… “
ദയ, പരിഭവം പോലെ പറഞ്ഞു……
“” സത്യത്തിൽ നിനക്കല്ലേ ദയേ കുശുമ്പ്…? “”
ദീപക് ചെറു ചിരിയോടെ ചോദിച്ചു……
“” മോളെ പറഞ്ഞപ്പോൾ പൊള്ളി…… “”
ദയ അയാളുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി……
“” ഇന്ന് പട്ടിണി കിടന്നാൽ മതി…””
ദയ പുതപ്പെടുത്തു കൊണ്ട് കിടക്കയിലേക്കു തിരിഞ്ഞു കിടന്നു…