പിന്നീടെപ്പൊഴോ തന്റെ മനസ്സിലും ആ ചിന്ത വേരറ്റിരുന്നു…
അത് സംഭവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു ചോദ്യം മകളിൽ നിന്ന് നേരിടണ്ടി വരില്ലായിരുന്നു…
ഉത്തരം ഉണ്ടെങ്കിലും പറയാനാവാതെ ഇരിക്കേണ്ടി വരില്ലായിരുന്നു…
പക്ഷേ……..?
തനുവെന്ന ഗർഭവും പേറി ഹോസ്പിറ്റൽ വരാന്തയിലെ ഉരുണ്ടു നീങ്ങുന്ന സ്ട്രച്ചറിൽ ലേബർ റൂമിലേക്ക് നോക്കി വിങ്ങിയ ദയയുടെ മുഖം ദീപക്കിന് ഓർമ്മ വന്നു…
“”ദീപൂ……….””
ആ വിളിയിൽ എല്ലാമുണ്ടായിരുന്നു…
സ്നേഹം …
കാമം… ….
വേദന… ….
പക്ഷേ നിഴലിച്ചു നിന്നത് ഭയമായിരുന്നു…
മരണഭയം…….!
ജീവിക്കാനുള്ള കൊതി……
മരണം വരെ ദീപുവിന്റെയായിരിക്കണം എന്ന അത്യുത്കടമായ ആഗ്രഹം…….
അതെ…….!
ആ മുഖവും ഭയവും കണ്ടാൽ ഏതൊരു പുരുഷനും പിന്നീടവളെ നിർബന്ധിക്കില്ല…
“ ദീപൂസേ……….””
കൈത്തണ്ടയിൽ അടുത്ത അടി വീണു…
“” പറ……..”
അയാളുടെ കൈ വിരലുകളിൽ തനൂജ തന്റെ തളിർ വിരലുകൾ കോർത്ത് തഴുകിത്തുടങ്ങി…
“” അത് സംഭവിച്ചില്ല……..””
മകളുടെ മുഖത്തു നോക്കാതെ ദീപക് മന്ത്രിച്ചു…….
“” വൈ………?”
തനൂജയുടെ ചോദ്യം പെട്ടെന്നായിരുന്നു…
ദീപക് അറിയാതെ ഉമിനീരിറക്കിപ്പോയി …
ചോദ്യത്തേയും മകളെയും ഒരുപോലെ നേരിടാനാകാതെ ദീപക് മുഖം കുനിച്ചു…….
പിന്നെ ഒരു നിമിഷം കഴിഞ്ഞ് പിറുപിറുത്തു…
“ അവൾക്ക് ഇഷ്ടമല്ലായിരുന്നു… …. നിന്റെ അമ്മയ്ക്ക് പേടിയായിരുന്നു………”
(തുടരും… ….)