ചിരി, പൊട്ടിച്ചിരിയായിത്തുടങ്ങിയതും തനൂജ അയാളുടെ കൈത്തണ്ടയിൽ ഒരു പിച്ചു കൊടുത്തു…
“” ചോദിച്ചതിന് ഉത്തരം പറ… …. “
“” നീ പോയി അമ്മയോട് ചോദിക്ക്……. “
“” ഞാൻ ദീപൂസിനോടാ ചോദിച്ചത്… എന്നോട് നുണ പറയില്ലെന്ന് സത്യം ചെയ്തതാ………””
അവളുടെ മുഖഭാവവും സംസാരവും മാറിയത് പെട്ടെന്നായിരുന്നു……
ഏകാന്തത……
മൂന്നോ നാലോ ദിവസങ്ങൾക്കൊണ്ട് വിരസതയും ഏകാന്തതയും ഒരേ പോലെ നേരിടേണ്ടി വന്നപ്പോൾ മകളിൽ ഉണ്ടായ ചോദ്യമാണത്……
ചോദ്യം ന്യായവുമാണ്…
തലമുറകൾ മാറുന്നു…
തനിക്കോ തനിക്കു മുൻപുള്ള തലമുറകൾക്കോ ചോദിക്കാൻ പറ്റാതിരുന്ന ചോദ്യം…
ജനറേഷൻ ഇംപാക്ട്…… !
പുറമേ ചിരി അസ്തമിച്ചിരുന്നില്ല ,എങ്കിലും ദീപകിന്റെ മനസ്സ് ചിന്തകളിലായിരുന്നു…
മറുപടി അർഹിക്കുന്ന ചോദ്യം……
പക്ഷേ… ?
ഇവിടെ ചോദ്യകർത്താവും ചോദ്യം നേരിട്ടതും ആരൊക്കെയാണ് എന്നത് വസ്തുതയാണ്……
ഒഴിഞ്ഞു മാറാം…
എന്നാലും ചോദ്യം അവശേഷിക്കും……
മറുപടി കൊടുക്കാം……
വിശദീകരണങ്ങൾ പവിത്രമായ ബന്ധങ്ങളുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്താം……
“” പറ……..””
തനൂജ അയാളുടെ കയ്യിൽ പിടിച്ചു കുലുക്കി…
“” ഇത്തരം ചോദ്യങ്ങളൊക്കെ മോളമ്മയോട് പോയി ചോദിക്ക്……. “
ചിരിയുടെ അകമ്പടിയോടെ ദീപക് പറഞ്ഞു……
“” അമ്മ ഇതൊന്നും പറയില്ല……. “
തനൂജയുടെ സ്വരത്തിന് അല്പം മൂർച്ച കൈ വന്നു……
ദീപക് ഒരു നിമിഷം മിണ്ടിയില്ല…
ഒരു നൊടി അയാൾക്ക് ദയയോട് ദേഷ്യം തോന്നി…
താനൊന്നു കൂടി ആഗ്രഹിച്ചിരുന്നു…
അതവൾ സമ്മതിച്ചില്ല…….
പിന്നീട് നാട്ടിലെത്തിയപ്പോൾ തനുവിന് ഇത്ര വയസ്സായില്ലേ, നാണമാവില്ലേ എന്ന് പറഞ്ഞ് ആ ആഗ്രഹം ഒതുക്കി കളഞ്ഞു …