ഭ്രമം [കബനീനാഥ്]

Posted by

അടച്ചിട്ട പോലുള്ള ദിവസങ്ങൾ…….

“” ലോക് ഡൗൺ അല്ലേ മോളെ…….”

ദീപക് പുഞ്ചിരിയോടെ ചോദിച്ചു…

“” അതിപ്പോഴല്ലേ………..””

അവൾ സെറ്റിയിൽ നിന്ന് ഉയരാതെ തന്നെ പറഞ്ഞു……

“ മടുപ്പായിത്തുടങ്ങി…….”

“” എനിക്കും………. “”

അവളെ ആശ്വസിപ്പിക്കാനെന്നപോൽ ദീപക്ക് തുടർന്നു…

“” എന്റെ ലൈഫിലും ഇതാദ്യമായിട്ടാ… “”

തനൂജ തല ചെരിച്ച് അയാളെ ഒന്നു നോക്കി…

കുറച്ചു നേരം അവൾ അതേ നോട്ടം അയാളെ നോക്കിക്കിടന്നു…

അവളുടെ മുഖത്ത് നോക്കി , മനസ്സിലെന്തെന്നറിയാതെ ദീപക് വെറുതെ ഒന്നു ചിരിച്ചു……

“” ഞാനൊരു കാര്യം ചോദിച്ചാൽ ദീപൂസ് സത്യം പറയുമോ…….?””

അയാളുടെ മിഴികളിൽ നോക്കിയാണ് അവളത് ചോദിച്ചത്..

“” ഞാൻ മോളോട് നുണ പറഞ്ഞിട്ടില്ലല്ലോ……. “

ദീപക് മറു ചോദ്യമെറിഞ്ഞു…

“” ഇതുവരെ ഇല്ല… ബട്ട്… …. “

ചായക്കപ്പ് അവൾ വെറുതെ വയറിനു മീതെ ഉരുട്ടിക്കൊണ്ടിരുന്നു……

“” ഇന്ന് പറഞ്ഞാലോ…….?””

“” ഇന്നെന്നല്ല…… മോളോട് ഞാൻ ഒരിക്കലും നുണ പറയില്ല…… അതിന്റെ ആവശ്യമെന്താ… …. ?

ദീപക് ചിരിച്ചു തുടങ്ങി…

“ ചോദിക്കട്ടെ……..?””

അവളുടെ മുഖത്തും ഒരു ചെറിയ ചിരി പരന്നു…

“” ധൈര്യമായി ചോദിക്കെടോ……….””

ദീപക് അവൾക്ക് ധൈര്യം കൊടുത്തു……

“” ചോദിക്കും………. “

തിളക്കമേറിത്തുടങ്ങിയ ചിരിയോടെ അവൾ അയാളിലേക്കടുത്തു……

“” ഉം………. “

“” എനിക്കൊരു അനിയനോ അനിയത്തിയോ ഇല്ലാതായതെന്താ ദീപൂസേ………. “

ദീപകിന്റെ മുഖം ഒരു നിമിഷം വിളറിപ്പോയി…

ഹൃദയം ഒന്നു പ്രകമ്പനം കൊണ്ടത് അയാളറിഞ്ഞു…

പക്ഷേ, നിമിഷാർദ്ധം കൊണ്ട് എടുത്തണിഞ്ഞ ചിരിയുമായി അയാൾ സാഹചര്യത്തെ ലഘൂകരിച്ചു……

Leave a Reply

Your email address will not be published. Required fields are marked *