ദയയുടെ കൗമാര കാലഘട്ടം എങ്ങനെയിരുന്നോ അതു തന്നെയാണ് തനൂജയുമെന്ന് ദയയുടെ അച്ഛനും അമ്മയും പറയാറുണ്ട്……
റാന്നിയിലാണ് ദയയുടെ വീട്..
ദയ അപ്പർ പ്രൈമറി സ്കൂൾ ടീച്ചറാണ്……
ഉയരമുള്ള, അധികം മെലിഞ്ഞതുമല്ലാത്ത ഒരു പുരുഷനെ ഇളക്കാൻ തക്കവണ്ണം മേനിക്കൊഴുപ്പുള്ളവൾ..
ചെറുവള്ളിയിൽ നിന്ന് ദീപകിന്റെ ആലോചനയായിരുന്നു അവളുടെ ജീവിതത്തിലെ ആദ്യ വിവാഹാലോചന…
അതു വിവാഹത്തിൽ കലാശിച്ചു……
പത്തിൽ ഏഴു പൊരുത്തം……
തറവാട്ടു മഹിമ ഇരു കൂട്ടർക്കും തുല്യം…
പേരിലുള്ള സാമ്യം…
വല്ല കാലത്തും മദ്യപിക്കും എന്നതല്ലാതെ മറ്റു ദുശ്ശീലങ്ങളൊന്നും തന്നെയില്ല…
ദീപക് അന്ന് ജോലി ചെയ്തിരുന്നത് മഹീന്ദ്രയുടെ കമ്പനിയിൽ ലക്നൗവിലായിരുന്നു..
പിന്നീടത് തിരുവനന്തപുരത്തേക്കായി…
സുന്ദരൻ… ….!
സുമുഖൻ… !
പഴയ കാല സിനിമാ നടൻ അരവിന്ദ് സ്വാമിയെ ആണ് ദീപകിനെ കണ്ടപ്പോൾ ദയക്ക് ഓർമ്മ വന്നത്……
അതിലവൾ ഭ്രമിച്ചു പോയിരുന്നു എന്നതാണ് സത്യം…
ദയയും സൗന്ദര്യവതി തന്നെയായിരുന്നു…
ദീപക്കിനേയും ഭ്രമിപ്പിക്കുവാനുള്ള രസക്കൂട്ടുകൾ അവളിലും കുറവൊന്നുമല്ലായിരുന്നു…
രണ്ടാം വർഷം തനൂജ ജനിച്ചു…
രണ്ടാമതൊരു കുട്ടിക്കായി ദീപക് ആഗ്രഹിച്ചിരുന്നുവെങ്കിലും ആദ്യ പ്രസവത്തിന്റെ വേദനയിലും ഭയത്തിലും ദയ ഓരോ തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നു……
പിന്നീട് ദീപക്കും ആ വിഷയം ഗൗരവത്തിലെടുത്തില്ല…
തനൂജയ്ക്ക് ഏഴു വയസ്സാകുന്നതു വരെ ദീപക് നാട്ടിലുണ്ടായിരുന്നു..
വീണ്ടും ഉത്തരേന്ത്യയിലേക്ക്…
അതിനിടയിൽ അടിച്ചിപ്പുഴയിൽ ദയയ്ക്ക് ടെംപററി പോസ്റ്റിംഗ് കിട്ടി…