ചിരിച്ചു കൊണ്ട് ദീപക് തിരികെ കസേരയിലേക്കിരുന്നു…
തലയിൽ എണ്ണ തേച്ച്, മുടിയിഴകൾ വിരലാൽ വിടർത്തി ദയ ഹാളിലൂടെ അവരെ ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറിപ്പോയി……
“” ചായ കുടിക്ക്… …. “
ദീപക് ട്രേയിലിരുന്ന ചായക്കപ്പ് എടുത്ത് അവളുടെ നേരെ നീട്ടി……
“”ങ്ങൂഹും… “”
അവൾ വേണ്ടായെന്ന അർത്ഥത്തിൽ ശിരസ്സിളക്കി……
“ പിന്നെ… ? “
തനൂജയുടെ മുഖം നേർമ്മയിൽ ചുവന്നത് ദീപക് ശ്രദ്ധിച്ചു……
മുഖം കുനിച്ചു കൊണ്ട് ദീപക് പകുതി കുടിച്ചു വെച്ച ചായക്കപ്പ് അവൾ കൈ നീട്ടിയെടുത്തു……
“” അത് ഞാൻ കുടിച്ചതാ… ….”
ദീപക് പറഞ്ഞു……
“” നിക്കതു മതി…….”
അവൾ ചായക്കപ്പുമായി സെറ്റിയിലേക്കിരുന്നു…
ദീപക് ചിരിയോടെ താനെടുത്ത ചായക്കപ്പ് ഒന്ന് മൊത്തി……
ദീപക് കസേരയിലേക്ക് ഇരിക്കാൻ ശ്രമിച്ചതും തനൂജ കൈ എടുത്ത് വിലക്കി…
“” ഇവിടെ വന്നിരിക്ക് ദീപൂസേ……….””
ദീപക്ക് ചായയുമായി അവളുടെ അടുത്തു ചെന്നിരുന്നു……
തനൂജ ബെഡ്ഡ് റൂമിനു നേർക്ക് ഒന്നു നോക്കി…
പിന്നെ ദു:ഖം ഘനീഭവിച്ച മുഖത്തോടെ ദീപക്കിനേയും…
“ പറയെടാ……..””
അവളെന്തോ പറയാൻ വെമ്പുന്നതറിഞ്ഞ് ദീപക് ചോദിച്ചു:
ഒന്നു ശ്വാസമെടുത്ത് അവൾ ചായക്കപ്പ് മടിയിൽ ചേർത്ത് സെറ്റിയിലേക്ക് ചാഞ്ഞു……
“” ആം എലോൺ………. “
പിറുപിറുക്കുന്നതു പോലെ അവൾ പറയുന്നത് അയാൾ കേട്ടു.
ദീപക്ക് കാലിയായ ചായക്കപ്പ് അടുത്തു കിടന്ന ന്യൂസ് പേപ്പർ സ്റ്റാൻഡിനു മുകളിലേക്ക് വെച്ചു……
“ സ്കൂൾ തുറന്നാൽ അടിപൊളിയായിരുന്നു… ഇവിടെ ഞാനൊറ്റയ്ക്ക്… …. “
ദീപക്കിന് മകളുടെ മനസ്സ് കാണാൻ കഴിഞ്ഞു…
വിരസത …….