നൂലു പോലെയുള്ള സ്വർണ്ണ മാല പറ്റിച്ചേർന്നു കിടക്കുന്ന അവളുടെ കഴുത്തിലും ചുമലിലും വാത്സല്യത്തോടെ വിരലുകളോടിച്ച് അയാൾ അവളുടെ ഇടതൂർന്ന മുടിയിഴകളെ ശ്രദ്ധയോടെ ടവ്വലിനുള്ളിലാക്കി……
“” മുടിയിലെ നനവ് മാറിയില്ലേൽ എന്താ സംഭവിക്കുക…… ?””
ദീപക് അവളുടെ താടിയിൽ പിടിച്ചുയർത്തി മിഴികളിലേക്ക് നോക്കി ചോദിച്ചു..
വായിൽ വെള്ളം നിറച്ച് കവിൾ വീർപ്പിക്കുന്നതു പോലെ, മുഖം വീർപ്പിച്ചതല്ലാതെ തനൂജ മിണ്ടിയില്ല……
“ അച്ഛനോടും പിണക്കമാ…….?””
ദീപക് ടവ്വലിനു മീതെ അവളുടെ ശിരസ്സിൽ തലോടി..
“”ങു ഹും… …. “
മൊട്ടിട്ടു വിരിയാൻ തുടിക്കുന്ന പുഞ്ചിരിയോടെ തനൂജ ശിരസ്സിളക്കി……
“ എന്നാൽ പറ……. “
ദീപക് പുഞ്ചിരിച്ചു…
“” മുടി പൊട്ടിപ്പോം… …. “
കുസൃതിയോടെ തനൂജ മൊഴിഞ്ഞു……
“” എന്നിട്ടെന്താ ചെയ്യാതിരുന്നത്… ?””
ഒന്നുമില്ലെന്ന് അതേ കുസൃതിയോടെ അവൾ ചുമൽ കൂച്ചി..
“” അപ്പോൾ അമ്മയുടെ ചീത്ത ഞാനും കേട്ടോട്ടെ എന്ന് കരുതിയല്ലേ… ….?””
ദീപക് അവളുടെ കവിളുകളിൽ തലോടി……
തനൂജ മുഖം താഴ്ത്തി…
ഒരു നിമിഷം കഴിഞ്ഞ് അവൾ മുഖമുയർത്തിയപ്പോൾ ഇറുന്നു വീഴാൻ പാകത്തിൽ നീർത്തിളക്കം അവളുടെ മിഴികളിൽ ദീപക് കണ്ടു……
“” അയ്യേ… …. കരയ്വാ….. ? “”
ദീപക് ചോദിച്ചതും വിങ്ങിപ്പൊട്ടലോടെ തനൂജ കയ്യെടുത്ത് താൻ കടിച്ച കവിളിലൊന്നു തഴുകി…
“” ദീപൂന് നൊന്തോ……….?””
ഒരു നിമിഷം ദീപക്കിന് വാക്കുകൾ കിട്ടിയില്ല……
അയാളുടെ കവിളിലൂടെ കൈത്തലം തഴുകിക്കൊണ്ട് അവൾ മന്ത്രിച്ചു…
“” സോറി ദീപൂസേ… “
“” ഞാൻ ക്ഷമിച്ചല്ലോ… പക്ഷേ അമ്മ അങ്ങനെയല്ല……. “