ദയ തനൂജയുടെ ഈറനണിഞ്ഞ മുടിയിഴകളിലേക്ക് നോക്കി……
തനൂജ ധരിച്ചിരുന്ന ടീ-ഷർട്ടിന്റെ പുറം ഭാഗം ചെറുതായി നനഞ്ഞിരുന്നു…
തനൂജ മിണ്ടിയില്ല……
“” എത്ര തവണ പറയണം തനൂ നിന്നോട്…… കുളി കഴിഞ്ഞാൽ ടവ്വൽ തലയിൽ ചുറ്റണമെന്ന്……. “”
ചായ ടേബിളിലേക്ക് വെച്ചിട്ട് ദയ പിൻ തിരിഞ്ഞു……
“” അനുസരണ എന്നത് ലവലേശം ഇല്ലാതായിക്കൊണ്ടിരിക്കുകയാ… “
ദയ അകത്തെ മുറിയിൽ കയറി, തിരികെ വന്നത് ടവ്വലുമായിട്ടായിരുന്നു…
“” എന്റെ അച്ഛനും എന്നെ ലാളിച്ചു തന്നെയാ വളർത്തിയത്…… പക്ഷേ ഇതു പോലെ… “
പറഞ്ഞിട്ട് ദയ തനൂജയുടെ ചുമലിലേക്ക് ടവ്വൽ ഇട്ടുകൊടുത്തു …
തനൂജ നിലത്തുവീഴാതെ, ടവ്വൽ പിടിച്ചതല്ലാതെ അനങ്ങിയില്ല……
“” ഞാൻ തല്ലിയിട്ടുണ്ടേൽ അതിങ്ങനെ ഓരോ കുരുത്തക്കേട് കാണിക്കുന്നത് കൊണ്ടാ……. അതിനിങ്ങനെ മുഖം വീർപ്പിക്കണ്ട……. “
“” ദയേ……. മതി……….’….”
ദീപക് പറഞ്ഞു കൊണ്ട് കൈ നീട്ടി ചായക്കപ്പ് കയ്യിലെടുത്തു……
“ ഞാൻ നിർത്തി… “
ദയ തിടുക്കത്തിൽ ബഡ്ഡ് റൂമിലേക്ക് തന്നെ പോയി……
ഒരു മിനിറ്റു കഴിഞ്ഞ് കൈത്തണ്ടയിൽ അലക്കാനുള്ള വസ്ത്രങ്ങളുമായി വർക്ക് ഏരിയായുടെ ഭാഗത്തേക്ക് അവരെ ശ്രദ്ധിക്കാതെ കടന്നുപോയി….
ചായ ഒന്നു മൊത്തിക്കൊണ്ട് കസേരയിൽ നിന്ന് ദീപക് എഴുന്നേറ്റു…
പകുതിയൊഴിഞ്ഞ ചായക്കപ്പ് ടേബിളിലേക്ക് വെച്ചിട്ട് അയാൾ തനൂജയുടെ ചുമലിൽ കിടന്ന ടവ്വലെടുത്തു……
“” അമ്മ പറയുന്നത് അനുസരിച്ചാൽ പോരേ… നിന്നെ വഷളാക്കുന്നത് ഞാനാന്നാ അമ്മയുടെ പരാതി… “
അയാൾ ടവ്വൽ വിടർത്തി , അവളുടെ മുടിയിഴകളുടെ മീതെ വിരിച്ചു…