സമ്പത്തായാലും സ്നേഹമായാലും…
അമ്മയോടങ്ങനെ സ്നേഹമില്ല……
സ്നേഹമില്ല എന്നല്ല, അച്ഛനോടുള്ള പോലെ ഇല്ല…
അതിനും കാരണങ്ങളുണ്ട്……
തനിക്ക് ഓർമ്മയുള്ളപ്പോഴൊക്കെ അച്ഛൻ ഇവിടെയില്ലായിരുന്നു……
തിരികെ വന്നപ്പോൾ ആ സ്നേഹം ഇരട്ടിച്ചു എന്നതാണ് സത്യം …
അച്‌ഛനിവിടെ ഇല്ലാത്തതിനാലാകാം തനിക്കൊരു അനിയനോ അനിയത്തിയോ ഇല്ലാതായിപ്പോയതും …
പക്ഷേ… ….?
ബയോളജി ക്ലാസ്സിലെ നോട്ടുകളും റഫറൻസുകളും അവളുടെ മനസ്സിലേക്ക് കയറി വന്നു……
അച്ഛൻ പല തവണ ഇതിനിടയിൽ വന്നു പോയിട്ടുണ്ടല്ലോ…….
പിന്നീടെന്തു കൊണ്ട്… ?
ഒരു ഗേൾ പ്രഗ്നന്റാകുന്നതെങ്ങനെയെന്നൊക്കെ തനിക്കറിയാവുന്നതാണ്…
അമ്മ പറഞ്ഞു തന്നിട്ടുണ്ട്……
അതിലുമേറെ പറഞ്ഞു തന്നിട്ടുള്ളത് ടെസ്സയാണ്……
അവളുടെ ഒരു കസിൻ ചേച്ചി അവളുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്……
അവരാണ് ടെസ്സയ്ക്ക് എല്ലാക്കാര്യങ്ങളും പറഞ്ഞു കൊടുത്തത്……
അങ്ങനെ ടെസ്സ എല്ലാകാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട്……
എന്നാലും…
തന്റെ അച്ഛന് എന്തെങ്കിലും കുഴപ്പമുണ്ടോ… ?
ഏയ്…
അങ്ങനെയാണെങ്കിൽ താൻ ജനിക്കില്ലല്ലോ…
പിന്നെ… ….?
അമ്മയ്ക്കാണോ… ?
ഒരു നീറ്റൽ തനൂജയുടെ ഉള്ളിലുണ്ടായി……
ഒരു ഡെലിവറി കഴിഞ്ഞിട്ട് പിന്നീട് പ്രഗ്നന്റാകാത്തവരെക്കുറിച്ചും ടെസ്സ പറഞ്ഞിരുന്നത് അവൾക്ക് ഓർമ്മ വന്നു……
അങ്ങനെ ഉള്ള ഒരാളാണോ തന്റെ അമ്മ…… ?
തനൂജ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു……
എവിടെയോ എന്തോ പ്രശ്നമുണ്ട്……
അത് കണ്ടുപിടിക്കണം……
നേരിട്ടു ചോദിച്ചാൽ പോലും അമ്മ പറയില്ല…
വളഞ്ഞ വഴികളൊന്നും അവളുടെ മനസ്സിൽ തെളിഞ്ഞതുമില്ല…