“”പോടീ… നിന്റെ അച്ഛനുമാത്രം ഒടുക്കത്തെ ഗ്ലാമർ… എന്റെ പപ്പയ്ക്ക് ഇച്ചിരി മുടി കയറിയതല്ലേ നീ കണ്ടുപിടിച്ച കുറ്റം…… ?””
“” അതിനാടീ ഊളേ… കഷണ്ടി എന്ന് പറയുന്നത് ..””
അപ്പുറത്ത് നിന്ന് ടെസ്സ ഒരു നിമിഷം മിണ്ടിയില്ല……
“” എന്താ നാക്കിറങ്ങിപ്പോയോ… ?””
തനൂജ പരിഹാസത്തോടെ ചോദിച്ചു……
“ നാക്കിറങ്ങിയതൊന്നുമല്ല… ഞാനത് പറഞ്ഞാൽ നീ കെറുവിക്കരുത്.. “”
“” ഞാനെന്നാ കെറുവിക്കാൻ.. നീ പറ..””
“” നീ സത്യം ചെയ്യ്… …. “
“” ഇതിനെന്നാത്തിനാ സത്യം..?””
“” നീ സത്യം ചെയ്യടീ……..””
“”ങാ… സത്യം … നീ പറ… ….”
“” നീ പിണങ്ങിയേലല്ലോ…….””
“” ഇല്ലെന്ന്…….””
“”എന്നാൽ പറയാം…””
ഒരു നിമിഷം സംശയത്തോടെ നിന്നിട്ട് ടെസ്സ തുടർന്നു……
“” ഈ കഷണ്ടിയെന്നത് ആണുങ്ങൾക്ക് വരുന്നതാ…… “
ഒരു നിമിഷം തനൂജയ്ക്ക് അവൾ പറഞ്ഞത് മനസ്സിലായില്ല…….
കാര്യം വ്യക്തമായതും അവൾ ശബ്ദിച്ചില്ല……
“ ഇനി നീ നിന്റെ അച്ഛന്റെ ഗ്ലാമറിന്റെ കാര്യവും പറഞ്ഞ് മിണ്ടിയേക്കല്ല്…… “
ടെസ്സ ചിരിയോടെ പറഞ്ഞു…
ഇടിഞ്ഞ മനസ്സോടെ തനൂജ നിശബ്ദം നിന്നു…
അവൾ ഫോൺ കട്ടാക്കി സൈലന്റ് മോഡിലാക്കി കട്ടിലിലേക്കിട്ടു …
തന്റെ അച്ഛൻ പുരുഷനല്ല എന്നാണ് അവൾ പറഞ്ഞതിന്റെ അർത്ഥം……
അവൾക്ക് ഒരു ചേട്ടനും ഒരനിയനുമുണ്ട്……
അവൾക്ക് മാത്രമല്ല, അമലേന്ദുവിനുമുണ്ട് ചേട്ടൻ……
താൻ ഒറ്റ മകളാണ്……
ഈ സ്വത്തും സൗഭാഗ്യങ്ങളും തനിക്കൊറ്റയ്ക്കാണ് എന്ന ധ്വനിയിൽ ഇരുവരും പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്……
തനിക്കതിൽ അഹങ്കാരവുമുണ്ടായിരുന്നു……
ആർക്കും പങ്കു വയ്ക്കേണ്ട…