ഭ്രമം [കബനീനാഥ്]

Posted by

സാധാരണ അങ്ങനെ സംഭവിക്കാറുള്ളതാണ്……

ദയ ദേഷ്യം വരുമ്പോൾ മകളെ നോവിക്കും …

തനൂജ അത് ഇങ്ങനെയൊക്കെ മുതലെടുക്കാറുണ്ട്……

കിച്ചണിൽ നിന്ന് തിരികെ വന്ന ദയ ചായ നിറച്ച ഗ്ലാസ്സ് ടേബിളിനു മുകളിൽ ദേഷ്യത്തോടെ ഇടിച്ചു വെച്ചു……

തനൂജ അത് ശ്രദ്ധിക്കാതെ ചാനൽ മാറ്റി, കഴിപ്പു തുടർന്നു……

“ നീ എനിക്കും കൂടി എടുക്ക്…… “

പറഞ്ഞിട്ട് ദീപക് തനൂജയുടെ കയ്യിലിരുന്ന റിമോട്ട് വാങ്ങി …

തനൂജ തടസ്സമൊന്നും ഉന്നയിച്ചില്ല..

ദീപക്‌ ചാനൽ മാറ്റി …

മരണ വാർത്തകളായിരുന്നു…

അമേരിക്കയിലെയും ജർമ്മനിയിലെയും പാശ്ചാത്യ നാടുകളിലെയും മരണ വാർത്തകൾ……

ദീപക് വാർത്തയിലേക്ക് ശ്രദ്ധ തിരിച്ചു……

ഇവിടെയിപ്പോൾ ലോക്ക് ഡൗൺ ആരംഭം മാത്രമാണ്……

എന്ന് തീരുമെന്ന് ഒരു ഊഹവുമില്ല……

കാപ്പി കുടി കഴിഞ്ഞതും ദീപക് മുറ്റത്തേക്കിറങ്ങി …

പിന്നാലെ ദയയും മുറ്റത്തേക്ക് വന്നു……

തനൂജ തന്റെ മുറിയിലേക്ക് കയറി……

ഫോണെടുത്ത് നോക്കിയപ്പോൾ ടെസ്സയുടെ കോൾ വന്നു കിടക്കുന്നു……

തിരികെ വിളിച്ചതും ഒറ്റ ബെല്ലിന് ടെസ്സ ഫോണെടുത്തു……

“” നീയെവിടെപ്പോയതാരുന്നെടീ…….? “”

“” ചായ കുടിക്കാൻ…….” “

“” നീ എഴുന്നേറ്റോ… ? ഞാനിവിടെ ബെഡ്ഡിലാ… “

“” എഴുന്നേറ്റില്ലേ…….?””

“” എഴുന്നേറ്റു… ബാത്റൂമിൽ പോയി ദാ , പിന്നേം വന്നു കിടന്നു…… “

“” പപ്പായും മമ്മിയുമോ… ?””

“” ആർക്കറിയാം… “

“”ങ്ഹാ… ബെസ്റ്റ്…””

“” പിന്നേ…… ഞാൻ നിന്നേപ്പോലെ പപ്പയുടെ പിന്നാലെ തൂങ്ങി നടക്കുകയല്ലേ… ?””

“” അതിന് എന്റെ അച്ഛന്റെ അത്രയും ഗ്ലാമർ നിന്റെ പപ്പയ്ക്കില്ലാത്തതിന് എന്നോട് ദേഷ്യപ്പെടുന്നതെന്തിനാ…? “”

Leave a Reply

Your email address will not be published. Required fields are marked *