ഓണക്കളി 4 [മിക്കി]

Posted by

“എന്ന പോകാം..!”
അമ്മാവൻ അത് പറഞ്ഞതും എന്നെ തല ചാരിച്ച് ഒന്ന് നോക്കിയ അഭി ബൈക്ക് മുറ്റത്ത് നിന്നും ഓടിച്ച് റോഡിലേക്ക് ഇറക്കി.

“അവന് ഇന്ന് നല്ലപോലെ അനുഭവിക്കും”
അവർ റോഡിലൂടെ ബൈക്കിന് പോകുന്നതും നോക്കി നിന്ന ഞാൻ മനസ്സിൽ ഓർത്തു..

അപ്പഴേക്കും വിച്ചുവും ടൗണിലേക്ക് പോകാനായി റെഡിയായി ഇറങ്ങിയിരുന്നു.
****
“അമ്മാവൻ പോയിട്ട് കുറേ നേരമായല്ലോ..? ഇനി അവനെ തല്ലി കൊല്ലുകയൊ മറ്റൊ ചെയ്ത് കാണുവൊ..? ഈശ്വര അങ്ങനെ ഒന്നും സംഭവിക്കല്ലെ..! അവന് നല്ല രണ്ട് അടി കൊടുത്ത് ആ വീഡിയോയും നശിപ്പിച്ചാൽ മാത്രംമതി”
ഞാൻ മനസ്സിൽ പറഞ്ഞു.
***
ഒരു അര മണിക്കൂർ കഴിഞ്ഞുകാണും.. റൂമിൽ ഇരിക്കുകയായിരുന്ന എന്റെ അടുത്തേക്ക് ലക്ഷ്മിയമ്മ വന്നു..

“ഇന്നാ മോളെ അജിയ..!”
ഫോൺ എന്റെ നേരെ നീട്ടികൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു.

ഞാൻ പെട്ടന്ന് ഫോൺ വാങ്ങി അമ്മയുടെ അടുത്ത് നിന്നും സ്വല്പം മാറി നിന്നു..

“പ്രി.. പ്രിയെ ഞാൻ… ഞാൻ.. എന്റെ കയ്യിൽ ഉ… ഉള്ള എ.. എല്ലാ വിഡിയോസും ക.. കളഞ്ഞു..! എന്നെ ഇനി ത.. ത… തല്ലരുതെന്ന് പറ..!”
ഫോണിൽ കരച്ചിലോടെയുള്ള അഭിയുടെ സംസാരം കേട്ടപ്പോൾ… ഞാൻ ഞെട്ടിപ്പോയി.

എന്ത് പറയണം എന്ന് എനിക്ക് അറിയില്ലാരുന്നു, അമ്മാവൻ എന്തൊക്കെയൊ പറഞ്ഞ് അവനെ തല്ലുന്നതും… അഭി എന്തൊക്കെയോ പറഞ്ഞ് കിടന്ന് കരയുന്നതും എല്ലാം ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു.

“മോളെ ഞാൻ ഇറങ്ങിയിട്ട് വിളിക്കണം” ഫോൺ അഭിയുടെ കയ്യിൽ നിന്നും വാങ്ങിയ അമ്മാവൻ എന്നോട് പറഞ്ഞു.

“അമ്മാവ ഇനി അവനെ ഒന്നും ചെ..!” ഞാൻ പറഞ്ഞ് തീരുംമുൻപേ അമ്മാവൻ ഫോൺ കട്ട്‌ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *