Tomboy love 4 ❤❤ [Fang leng]

Posted by

 

ഇത്രയും പറഞ്ഞു കാറിൽ നിന്നിറങ്ങിയ അർജുൻ കാറിന്റെ ടിക്കിയിൽ ഉണ്ടായിരുന്ന ബാഗും കയ്യിലേക്ക്‌ എടുത്തു

 

അർജുൻ : വാ അമ്മു റിസപ്ഷൻ അവിടെയാ ഇത്രയും പറഞ്ഞു അർജുൻ മുന്നിലുള്ള റിസപ്ഷനിലേക്ക്‌ നടന്നു

 

അർജുൻ : ഹലോ ഇവിടെ ഒരു റൂം ബുക്ക്‌ ചെയ്‌തിരുന്നു

 

“ആണോ സാർ പേര് ഒന്ന് പറയാമോ ”

 

അർജുൻ : അർജുൻ

 

“ഹോ മിസ്റ്റർ റിയാസിന്റെ ഫ്രണ്ട് ”

 

“അതെ ”

 

“റൂം റെഡിയാണ്‌ സാർ ഞാൻ റൂം ബോയെ വിളിക്കാം നിങ്ങൾ ആ ഐഡി കാർഡ് ഒന്ന് എടുക്കു ”

 

ഇത് കേട്ട അർജുൻ ഐഡി അവരെ കാണിച്ചു കുറച്ചു സമയത്തിനുള്ളിൽ തന്നെ റൂം ബോയ് അവരെ റൂമിൽ എത്തിച്ചു റൂമിൽ എത്തിയ അവർ വാതിൽ അടച്ച ശേഷം റൂം നന്നായി ഒന്ന് നോക്കി

 

അമ്മു : ഹോ നല്ല പൈസ പൊടിച്ചെന്ന് തോന്നുന്നല്ലോ

 

അർജുൻ : ഹേയ് ഇല്ല റിയാസിന്റെ പരിചയക്കാരന്റെ റിസോർട്ടാ അതുകൊണ്ട് പൈസ അഡ്ജസ്റ്റ് ചെയ്തു

 

അമ്മു : എന്തായാലും കൊള്ളാം

 

ഇത്രയും പറഞ്ഞു അമ്മു ബെഡിനടുത്തേക്ക്‌ എത്തി ബെഡ് നന്നായി വിരിച്ചിരുന്നു ബെഡിന് നടുവിലായി റോസാപൂ ഇതൾ കൊണ്ട് ഒരു ❤ ഉണ്ടാക്കി വച്ചിരുന്നു

 

അമ്മു : കൊള്ളാല്ലോ ഇതൊക്കെ അജു പറഞ്ഞു ചെയ്യിച്ചതാണോ

 

അർജുൻ : ഹേയ് അല്ല നമ്മൾ ഹണി മൂണിന് വന്നതല്ലേ അതുകൊണ്ട് അവർ അറേൻജ് ചെയ്തതാ

 

അമ്മു : ഉം

 

ഇത്രയും പറഞ്ഞു അമ്മു പതിയെ അർജുനോട് ഒട്ടി നിന്നു

 

അമ്മു : നല്ല തണുപ്പ് അല്ലേ

 

അർജുൻ : അതെ പക്ഷെ അധികം ഒട്ടാൻ വരണ്ട ഞാൻ ഡർട്ടി മൈൻഡഡ് അല്ലേ

Leave a Reply

Your email address will not be published. Required fields are marked *