അമ്മു 🙁 നല്ല ചീത്തയാണല്ലോ പ്രതീക്ഷിച്ചത് ഇതെന്ത് പറ്റി )
റാണി : കുളിച്ചിട്ടും മുഖത്ത് നല്ല ക്ഷീണമുണ്ട് കുറച്ച് കൂടി കിടക്കാത്തതെന്താ
അമ്മു : എനിക്ക് ഒരു ക്ഷീണവുമില്ല അമ്മ പോയെ ഞാൻ ഈ ചായ കൊണ്ടു കൊടുക്കട്ടെ
ഇത്രയും പറഞ്ഞു അമ്മു ചായയുമായി പുറത്തേക്ക് പോയി
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
അമ്മു : അമ്മേ അച്ഛാ ഞങ്ങൾ ഇറങ്ങുവാണെ പോയിട്ട് വരാം
രാജീവ് : ശെരി സൂക്ഷിച്ച് പോയിട്ട് വാ
അർജുൻ : ശെരി അങ്കിൾ അപ്പോൾ പോയിട്ട് വരാം
റാണി : അമ്മു മോനോട് ഓരോന്ന് പറഞ്ഞു വാശികാണിക്കരുത് കേട്ടല്ലോ
അമ്മു : ഇതെന്ത് കഷ്ടം എന്റെ ഭർത്താവിനോട് എനിക്ക് വാശി കാണിക്കാനും പറ്റില്ലേ
രാജീവ് : ശെരി നിങ്ങൾ ഇറങ്ങിക്കോ ഇപ്പോൾ തന്നെ വൈകിയില്ലേ
ഇത് കേട്ട അമ്മുവും അർജുനും കാറിലേക്ക് കയറി കാർ മുന്നോട് എടുത്തു
അവർ പോയ ശേഷം റാണിയും രാജീവും
രാജീവ് : എടി അർജുനെ കിട്ടിയത് നമ്മുടെ ഭാഗ്യമാ അവളെ തറയിൽ വെക്കാതെയല്ലേ അവൻ കൊണ്ടു നടക്കുന്നത്
റാണി : ശെരിയാ അമ്മുവിനും അവനെ നന്നായി ബോധിച്ചിട്ടുണ്ട് അർജുന്റെ കാര്യത്തിലൊക്കെ നല്ല ശ്രദ്ധിയാ അവളുടെ മുഖത്തെ സന്തോഷം ശ്രദ്ധിച്ചോ
രാജീവ് : അമ്മു ഭാഗ്യമുള്ളവളാ അജുകൊണ്ടാ ഇങ്ങനെയൊക്കെ നടന്നത് അന്ന് ഞാൻ ശേഖരനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കിലോ ഇതിനാണ് വിധി എന്നൊക്കെ പറയുന്നത്
റാണി : പിന്നെ ചേട്ടാ…. നിങ്ങൾ അർജുനോട് അമ്മുവിന്റെ കാര്യം സൂചിപ്പിരുന്നോ