Tomboy love 4 ❤❤ [Fang leng]

Posted by

അർജുൻ : ഈ ഒറ്റ തവണത്തക്ക്‌ മാത്രമാ കേട്ടോ

അമ്മു : ഒക്കെ അപ്പോൾ രാത്രി നമുക്ക് പൊളിക്കാം

അന്നേ ദിവസം രാത്രി റൂമിൽ

അമ്മു : ഇതാ ഫ്രിഡ്‌ജിലിരുന്ന് നല്ല തണുത്തിട്ടുണ്ട് ഞാൻ പൊട്ടിക്കട്ടെ

അർജുൻ : വേണ്ട ഞാൻ പൊട്ടിക്കാം നിനക്ക് കുടിച്ച് പരിചയമില്ലല്ലോ

ഇത്രയും പറഞ്ഞു അർജുൻ കുപ്പി പൊട്ടിച്ച് രണ്ട് ഗ്ലാസ്സിലായി ഒഴുച്ചു ശേഷം ഒരു ഗ്ലാസ്സ് അമ്മുവിന് നൽകി

“അപ്പോൾ ചിയേർസ് ”

രണ്ട് പേരും ഗ്ലാസ്സ് തമ്മിൽ മുട്ടിച്ച ശേഷം ബിയർ കുടിച്ചു

അമ്മു : ഉം… ഇതാണോ ഇതിന്റെ ടെസ്റ്റ്‌ ചെറിയ എരിച്ചിൽ ഉണ്ട്

അർജുൻ : അതൊക്കെ കാണും പായസമല്ലല്ലോ എന്താ നിനക്ക് മതിയായോ

അമ്മു :  ഒന്നുകൂടി ഒഴിക്ക്‌

ഇത് കേട്ട അർജുൻ ഗ്ലാസ്സിൽ ഒന്ന് കൂടി ഒഴിച്ച് അമ്മുവിന് കൊടുത്തു ശേഷം അവനും കുടിക്കാൻ തുടങ്ങി

അമ്മു : അമ്മോ എനിക്ക്‌ മതി

അർജുൻ : മതിയെങ്കിൽ മതി ബാക്കി ഞാൻ കുടിക്കാം വേസ്റ്റ് ആക്കാൻ പറ്റില്ലല്ലോ

അമ്മു : അപ്പോൾ ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞത് അഭിനയമായിരുന്നു അല്ലേ

അർജുൻ പതിയെ വീണ്ടും കുടിച്ചു

അമ്മു : അജു മതി നാളെ കുറേ പരുപാടികൾ ഉള്ളതാ

അർജുൻ : ഉം… അമ്മു… അമ്മുമോളെ

അമ്മു : എന്താ… എന്തിനാ ഇങ്ങനെ കിടന്ന് പേര് വിളിക്കുന്നെ

അർജുൻ : സോറി അമ്മു റിയലി സോറി

അമ്മു : ഉം തലക്ക് പിടിച്ചു അജു എണീറ്റെ കിടക്കാം

അർജുൻ : സോറി അമ്മു ഞാൻ നിന്നെ പറ്റിച്ചു റിയലി സോറി

അമ്മു : പറ്റിച്ചോ എന്ത്‌ പറ്റിച്ചു കളിക്കാതെ എഴുനേറ്റെ

അർജുൻ : നമ്മുടെ വിവാഹം അത് തന്നെ ഒരു പറ്റിപ്പാ

അമ്മു : എന്താ അജു ഈ പറയുന്നെ തെളിച്ച് പറയ്

Leave a Reply

Your email address will not be published. Required fields are marked *