Tomboy love 4 ❤❤ [Fang leng]

Posted by

അന്നേ ദിവസം വൈകുന്നേരം അമ്മുവും അർജുനും പതിയെ നടക്കുകയായിരുന്നു

അമ്മു : അതെന്താ അർജുൻ അവിടെ ഒരു കൂട്ടം

അർജുൻ : ബിയർ ആൻഡ് വൈൻ പാർലറാ ഇവിടെ ഈ ഒരെണ്ണമേ ഉള്ളു അതാ ഇത്രയും തിരക്ക്

അമ്മു : അർജുൻ ബിയർ അടിച്ചിട്ടുണ്ടോ

അർജുൻ : ഹേയ് ഇല്ല

അമ്മു : കള്ളം പറയാതെ സത്യം പറ അജു

അർജുൻ : അത് പിന്നെ കോളേജിൽ പഠിച്ചിരുന്നപ്പോൾ ഒന്ന് രണ്ട് തവണ കുടിച്ചിട്ടുണ്ട് ഇപ്പോൾ തൊട്ടിട്ട് വർഷങ്ങളായി എനിക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല അതിരിക്കട്ടെ നീ എന്തിനാ ഇപ്പോൾ ഇതൊക്കെ ചോദിക്കുന്നെ അല്ല  നീ കുടിച്ചിട്ടുണ്ടോ

അമ്മു : ഹേയ് ഇല്ല അച്ഛന്റെ വൈൻ മോഷ്ടിച്ച് കുടിച്ചിട്ടുണ്ട് പക്ഷെ വേറെ ഒന്നും തൊട്ടിട്ടില്ല നമുക്കിന്ന് ഒന്നിച്ച് അടിച്ചാലോ

അർജുൻ : ദേ നല്ലത് വച്ച് തരും കുടിക്കണം പോലും അതും ഭർത്താവിന്റെ കൂടെ

അമ്മു : നല്ല രസമായിരിക്കും രണ്ട് കുപ്പി ബിയർ മാത്രം മതി

അർജുൻ : വേണ്ട നീ വരാൻ നോക്ക്

അമ്മു : പ്ലീസ്… പ്ലീസ്…. ഇനി പറയില്ല ഇന്ന് മാത്രം എനിക്ക് ബിയർ ടേസ്റ്റ് ചെയ്യാൻ നല്ല ആഗ്രഹമുണ്ട്

അർജുൻ : ഇത് വലിയ കഷ്ടമായല്ലോ… ശെരി പക്ഷെ അങ്കിളിനോടൊന്നും പറഞ്ഞേക്കരുത് പിന്നെ വീട്ടിൽ അമ്മയൊന്നും ഒരു കാരണവശാലും അറിയരുത്

അമ്മു : അതൊക്കെ എനിക്കറിയാം

അർജുൻ : എല്ലാം അറിയാം എന്ന് പറയും എന്നിട്ട് ഓർക്കാതെ നീ തന്നെ പോയി വിളമ്പും അതുകൊണ്ടാ നേരത്തെ പറഞ്ഞത്

ഇത്രയും പറഞ്ഞു അർജുൻ ബിയർ പാർലറിലേക്ക്‌ പോയി ശേഷം അല്പസമയത്തിനുള്ളിൽ തന്നെ ഒരു കവറിൽ രണ്ട് കുപ്പിയുമായി തിരിച്ചെത്തി

Leave a Reply

Your email address will not be published. Required fields are marked *