Tomboy love 4 ❤❤ [Fang leng]

Posted by

 

അർജുൻ : ഏത് ഈ സ്റ്റഡോ

 

അമ്മു : അതെ എന്താ കൊള്ളില്ലേ എനിക്ക് ഇതാ ഇഷ്ടം

 

അർജുൻ : എന്നാൽ പിന്നെ സ്വർണ്ണത്തിന്റെ ഒരു സ്റ്റട് വാങ്ങാം നീ വാ നമുക്ക് നോക്കാം

 

അമ്മു : ഞാൻ ഇല്ല അർജുൻ തന്നെ ഒന്ന് സെലക്ട്‌ ചെയ്യ് ഇഷ്ടപ്പെട്ടാൽ ഞാൻ ഇടാം

 

ഇത് കേട്ട അർജുൻ കമ്മലുകൾക്കിടയിൽ നിന്നും ഒരു ഹാർട്ടിന്റെ ആകൃതിയിലുള്ള സ്റ്റട് സെലക്ട്‌ ചെയ്തു ശേഷം പതിയെ അമ്മുവിന്റെ അടുത്തേക്ക്‌ എത്തി

 

അർജുൻ : ഇതാ നോക്ക് നല്ല ചെറുതാ നിനക്ക് ഇഷ്ടപ്പെടും

 

അമ്മു പതിയെ കമ്മലിലേക്ക്‌ നോക്കി

 

അമ്മു : ഉം കൊള്ളാമെന്ന് തോന്നുന്നു അജു തന്നെ ഇട്ടുതാ

 

ഇത്രയും പറഞ്ഞു കാതിൽ കിടന്ന കമ്മൽ ഊരി മാറ്റി അർജുൻ പതിയെ അവളുടെ കാതിൽ കമ്മൽ അണിയിച്ചു

 

“ഹാ… പതിയെ ”

 

“ദാ കഴിഞ്ഞു ”

 

അമ്മു : എങ്ങനെയുണ്ട്

 

അർജുൻ : നല്ല രസമുണ്ട് മുൻപ് ഇട്ടിരുന്നതിനേക്കാൾ കൊള്ളാം

 

അൽപനേരത്തിനുള്ളിൽ ജുവലിറിയിലെ പൈസ സെറ്റിൽ ചെയ്ത ശേഷം അവർ കാറിലേക്ക്‌ എത്തി

 

അമ്മു : പൈസ കുറവാണെന്ന് പറഞ്ഞിട്ട് അർജുൻ നല്ല പൊടിക്കലാണല്ലോ പൊടിക്കുന്നെ എന്താ വല്ല ലോട്ടറിയും അടിച്ചോ ”

അർജുൻ : ഒന്നും അടിച്ചില്ല എന്റെ സേവിങ്ങ്സ് കൊണ്ട് വാങ്ങിയതാ നിനക്ക് എന്റെ കണക്കായി എന്തെങ്കിലും വാങ്ങി തരണം എന്നുണ്ടായിരുന്നു അതാ കമ്മല് വാങ്ങിയത്

അമ്മു : വേണ്ടായിരുന്നു അജു വേറെ വല്ല ആവശ്യവും വന്നാലോ

അർജുൻ : ഒന്നും വരില്ല വന്നാൽ വേറെ വഴി നോക്കാം എന്തെങ്കിലും ആഗ്രഹം തോന്നിയാൽ പെട്ടെന്ന് ചെയ്യണം അതാ എന്റെ ഒരു പോളിസി

Leave a Reply

Your email address will not be published. Required fields are marked *