Tomboy love 4 ❤❤ [Fang leng]

Posted by

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് നേരെ കാറിന്റെ കീ നീട്ടി

 

അർജുൻ : പയ്യെ ഓടിക്കുവോ

 

അടുത്ത നിമിഷം അമ്മു കീ അർജുനിൽ നിന്ന് കൈക്കലാക്കി

 

അമ്മു : താങ്ക്സ് അജു… എന്റെ മുത്താണ്

 

അർജുൻ : തരരുത് എന്ന് അങ്കിൾ പ്രത്തേകം പറഞ്ഞതാ സ്പീഡ് എങ്ങാനും കൂടിയാൽ അപ്പോൾ ഞാൻ വാങ്ങും

 

അമ്മു : ഇല്ല പതിയെ ഓടിക്കു

 

ഇത്രയും പറഞ്ഞു അമ്മു കാറിൽ കയറി ഒപ്പം അർജുനും

 

അമ്മു : എങ്ങോട്ടാ പോകേണ്ടത്

 

അർജുൻ : ഞാൻ പറയാം നീ വണ്ടി എടുത്തോ

 

അല്പസമയത്തിനു ശേഷം

 

അമ്മു : ഇത് എങ്ങോട്ടാ അജു പോകുന്നെ കുറേ നേരം ആയല്ലോ

 

അർജുൻ : ദോ അങ്ങോട്ട് വളച്ചു നിർത്ത്

 

ഇത് കേട്ട അമ്മു അർജുൻ പറഞ്ഞ സ്ഥലത്ത്‌ വണ്ടി നിർത്തി

 

ശേഷം അമ്മു അർജുനോടൊപ്പം കാറിന് പുറത്തേക്ക് ഇറങ്ങി അവർ ഒരു ജൂവലറിക്ക്‌ മുന്നിലായിരുന്നു

 

അർജുൻ : വാ അമ്മു

 

അമ്മു : നമ്മൾ എന്താ ഇവിടെ

 

അർജുൻ : അതൊക്കെ പറയാം നീ വാ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് ജുവലറിയിലേക്ക്‌ കയറി

 

അമ്മു : എന്താ അർജുൻ ഇത് നമ്മൾ എന്താ ഇവിടെ

 

അർജുൻ : ജൂവലറിയിൽ വരുന്നത് എന്തിനാ ആഭരണം വാങ്ങാൻ നമ്മൾ ഇപ്പോൾ നിനക്കൊരു കമ്മല് വാങ്ങാൻ വേണ്ടി വന്നതാ പോയി ഇഷ്ടപ്പെട്ടത് എടുത്തൊ

 

അമ്മു : കമ്മലോ എനിക്കൊന്നും വേണ്ട വീട്ടിൽ നിന്ന് തന്ന ആഭരണങ്ങൾ തന്നെ ഇടാതെ വച്ചേക്കുവാ അപ്പോഴാ പിന്നെ എനിക്ക് ഈ തൂങ്ങി കിടക്കുന്നതോന്നും ഇഷ്ടമല്ല എന്റെ കാതിൽ കമ്മലുണ്ടല്ലോ അത് മതി

Leave a Reply

Your email address will not be published. Required fields are marked *