അമ്മു : എന്നാൽ ഞാൻ അജൂന് കോംപ്ലാൻ വാങ്ങി തരാം എന്താ പോരെ
അർജുൻ : നിന്നെ ഉണ്ടല്ലോ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ മൂക്ക് കൈകൊണ്ട് പിഴിഞ്ഞെടുത്തു
“ആ…മനുഷ്യന്റെ മൂക്ക് ഞാൻ നല്ലത് തരും കേട്ടോ ”
അർജുൻ : എന്നാൽ വാ ഒരു കൈ നോക്കാം
അമ്മു : ഒന്ന് പോയേ ദുഷ്ടൻ
ഇത്രയും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു
രണ്ടാം ദിവസം
അർജുൻ : ഇന്നലെ അവിടെ മുഴുവൻ കണ്ടില്ലേ ഇന്ന് നമുക്ക് ആ മലയുടെ മുകളിൽ കയറാം
അമ്മു : നടന്നോ
അർജുൻ : അല്ല നിന്നെകൊണ്ട് പോകാൻ പ്ലെയിൻ വരും
ഇത്രയും പറഞ്ഞു അർജുൻ മുകളിലേക്ക് കയറാൻ തുടങ്ങി പിന്നാലെ അമ്മുവും
അർജുൻ : വേഗം കയറി വാ മടിച്ചി ഇപ്പോൾ എനിക്ക് മനസ്സിലായി ജിമ്മ് അങ്കിൾ അല്ല നിർത്തിച്ചത് നീ മടി കാരണം തനിയെ നിർത്തിയതാകും
അമ്മു : നിന്നെ ഇന്ന് കൊല്ലൂടാ അജു… 😡
ഇത്രയും പറഞ്ഞു അമ്മു അർജുന് പിന്നാലെ ഓടി ഇത് കണ്ട അർജുനും മുന്നിലേക്ക് വേഗത്തിൽ ഓടി
“ഹാ…. അമ്മാ”
മുകളിൽ എത്തിയ അർജുൻ കിതച്ചുകൊണ്ട് നിന്നു
“ഹാ വയ്യേ ”
പിന്നാലെ എത്തിയ അമ്മുവും അർജുന്റെ തോളിൽ കൈ ഇട്ടുകൊണ്ട് അവിടെ നിന്നു ശേഷം ഇരുവരും മുന്നോട്ട് നടന്നു
മുന്നോട്ട് പോകും തോറും അവിടവിടെയായി ഒരുപാട് സ്ഥാളുകൾ അവർക്ക് കാണാൻ കഴിഞ്ഞു
അർജുൻ വേഗം അതിൽ ഒന്നിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി ശേഷം അത് അമ്മുവിന് കൊടുത്തു
ശേഷം അടുത്ത സ്റ്റാളിലേക്ക് കയറി ചോക്ലേറ്റുകളും ക്യാരറ്റുമൊക്ക അടുക്കി വച്ചിരുന്ന ഒരു സ്റ്റാൾ ആയിരുന്നു അത്