ഇത് കേട്ട പയ്യൻ ബാറ്റ് അമ്മുവിന് നൽകി അമ്മു മിഷീനു മുന്നിൽ ബാറ്റ് ചെയ്യാൻ റെഡിയായി നിന്നു
ശേഷം മിഷീനിൽ നിന്നും വരുന്ന ഓരോ ബാളും അവൾ അടിച്ചു തെറിപ്പിച്ചു ഒന്നുപോലും മിസ്സ് ആകാതെ
ഇത് കണ്ട് അവിടെ നിന്ന കുട്ടി കയ്യടിക്കാൻ തുടങ്ങി
“സൂപ്പർ ചേച്ചി… ചേച്ചി പൊളിയാ ”
കളിച്ച ശേഷം ബാറ്റുമായി വരുന്ന അമ്മുവിനെ നോക്കി പയ്യൻ പറഞ്ഞു
അമ്മു : കണ്ടോ അജു എന്റെ ഫാൻസിനെ കണ്ടോ
“ഇത് ചേച്ചിയുടെ ആരാ ”
പയ്യൻ അമ്മുവിനോടായി ചോദിച്ചു
“ഇത് ഇന്റെ ഭാര്യയാ മോനെ ”
അർജുനായിരുന്നു അവന് മറുപടി നൽകിയത്
“ഭാര്യയോ?”
അർജുൻ : അതെന്താ ഭാര്യയോ എന്ന് ഒരു ചോദ്യം ഞങ്ങളെ കണ്ടാൽ അങ്ങനെ തോന്നില്ലേ
“ഹേയ് ഇല്ല ചേച്ചി ഫ്രീക്ക് ചേട്ടൻ പാവം പിന്നെ ചേട്ടന് ചേച്ചിയെകാൾ പൊക്കവും കുറവാ ചേച്ചിക്ക് വേറെ ആളെ കിട്ടിയില്ലേ ”
അർജുൻ : നിർത്തെടാ ഇനി മിണ്ടിയാൽ നിന്റെ ചെവി ഞാൻ പോന്നാക്കും അവൻ പൊക്കം നോക്കാൻ വന്നേക്കുന്നു നീ വന്നേ അമ്മു
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു അമ്മു അപ്പോൾ പതിയെ ചിരിക്കുകയായിരുന്നു
അർജുൻ : എന്താ ഇളിക്കുന്നെ
അമ്മു : അല്ല ആ പയ്യൻ പറഞ്ഞത് ശെരിയാ അർജുന് അല്പം പൊക്കം കുറവാ
അർജുൻ : എന്റെ പൊക്കത്തിന് ഒരു കുറവും ഇല്ല നിനക്കാ തോട്ടപൊക്കം അതാ പ്രശ്നം
അമ്മു : അയ്യൊടാ അജൂന് കോംപ്ലക്സ് അടിച്ചോ
അർജുൻ : നീ പോയേ അമ്മു