അർജുൻ : കണ്ടാലും മതി വെള്ളപാറ്റ
അമ്മു : വെള്ള പാറ്റ നിന്റെ….
പെട്ടെന്നാണ് അമ്മു ചെറിയൊരു കോർട്ട് കണ്ടത് അവിടെ ഒരു ബോർഡും
ബാറ്റിംഗ് 10 ബോൾസ് rs 100
അമ്മു : അജു വാ എനിക്ക് ബാറ്റ് ചെയ്യണം
അർജുൻ : കുറച്ച് മുൻപ് എന്താ വിളിച്ചത് നീ അല്ലേ
അമ്മു : ശെരി വരണ്ട ഞാൻ ഒറ്റക്ക് പൊക്കൊളാം എന്റെ അക്കൗണ്ടിലും ആവശ്യത്തിനു പൈസയുണ്ട്
ഇത്രയും പറഞ്ഞു അമ്മു കോർട്ടിലേക്ക് നടന്നു പിന്നാലെ അർജുനും
അർജുൻ : അതെ അക്കൗണ്ടിൽ കാശ് കൂടുതൽ ഉണ്ടെങ്കിൽ ഇങ്ങെടുക്ക് എനിക്ക് വിരോധം ഒന്നുമില്ല
അമ്മു : അയ്യടാ ഇപ്പോൾ തരാം
കോർട്ടിനുള്ളിൽ അത്യാവശ്യം കുറച്ച് കുട്ടികൾ ഉണ്ടായിരുന്നു എല്ലാവരും മിഷീനിൽ നിന്ന് വരുന്ന ബോൾ അടിച്ചു തെറിപ്പിക്കുകയായിരുന്നു
അർജുൻ വേഗം 100 രൂപ കൊടുത്ത ശേഷം ഒരു ബാറ്റ് കയ്യിൽ വാങ്ങി അമ്മുവിന് നൽകി
അമ്മു : ദോ ഒരു മിഷീനെ ഒഴിവുള്ളു വാ
അവർ വേഗം മിഷിനു നേരെ നടന്നു എന്നാൽ പെട്ടെന്നാണ് ഒരു കുട്ടി അതിനു മുന്നിൽ വന്ന് നിന്നത്
അർജുൻ : ടാ മോനെ ഒന്ന് മാറെടാ ചേച്ചി ഒന്ന് കളിച്ചോട്ടെ
“നിങ്ങൾക്ക് വേറെതിൽ പൊക്കുടെ
അർജുൻ : ഒന്നും ഒഴിവില്ലടാ
“എന്നാൽ വെയിറ്റ് ചെയ്യ് ഇത് കൊച്ചുകുട്ടികൾക്ക് ഉള്ളതാ ഞാൻ കളിച്ചിട്ട് കളിക്കാം ”
അർജുൻ : അയ്യോ മോനെ നിന്നെക്കാൾ കൊച്ചുകുട്ടിയാ ദാ നിൽക്കുന്നത് ഒന്ന് കൊടുക്കെടാ ചേച്ചി പെട്ടെന്ന് മാറും