Tomboy love 4 ❤❤ [Fang leng]

Posted by

 

അമ്മു : അജു ഞാൻ നോൺ വെജ് കഴിച്ചു മടുത്തു നാളെ മുതൽ വെജ് മതി

 

അർജുൻ : ശെരി അവരോട് പറയാം ഇപ്പോൾ ഇത് കഴിക്കാൻ നോക്ക് നേരം വൈകി ഉറങ്ങണ്ടെ

 

അമ്മു : ഉം ഉറങ്ങാനോ അതിന് അജു സമ്മതിക്കുമോ

 

അർജുൻ : എന്തോ… ആരാ ഇങ്ങോട്ട് ഒട്ടാൻ വരുന്നത് ങ്ങേ… എന്തായാലും ഇന്നിനി ഇല്ല നന്നായി ഉറങ്ങിയാലെ നാളെ ഉഷാറായി എല്ലായിടവും ചുറ്റികാണാൻ പറ്റു

 

അമ്മു :😒

 

അർജുൻ : എന്താ ഒരു വിഷമം

 

അമ്മു : ഒരു വിഷമവുമില്ല ഇരുന്ന് കഴിക്കാൻ നോക്ക്

 

********************

 

പിറ്റേന്ന് അർജുൻ കണ്ണ് തുറന്നപ്പോൾ അമ്മുവും ബെഡിൽ ഉണർന്നിരിപ്പുണ്ടായിരുന്നു

 

അർജുൻ : ഇന്ന് നേരത്തേ ഉണർന്നോ അത് അത്ഭുതമാണല്ലോ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കവിളിൽ മുത്തി ശേഷം പതിയെ ചുണ്ട് കഴുത്തിലേക്ക്‌ കൊണ്ടു പോയി എന്നാൽ അമ്മു വെകം തന്നെ ബെഡിൽ നിന്നും എഴുനേറ്റ് മാറി

 

അമ്മു : ഇപ്പോൾ ഇതിനൊന്നും സമയമില്ല നമുക്ക് പോകണ്ടേ ഇല്ലെങ്കിൽ ഹണിമൂൺ റൂമിനുള്ളിൽ മാത്രമായി പോകും

 

ഇത്രയും പറഞ്ഞു അമ്മു ബാത്‌റൂമിലേക്ക്‌ കയറി

 

അല്പസമയത്തിനു ശേഷം ഭക്ഷണവും മറ്റും കഴിച്ച അമ്മുവും അർജുനും പ്രകൃതി ഭംഗി ആസ്വതിച്ചുകൊണ്ട് റോഡിലൂടെ നടന്നു

 

അർജുൻ : നീ ആര് രജനികാന്തോ അവളുടെ ഓവർ കോട്ടും കണ്ണടയും

 

കൂളിംഗ് ഗ്ലാസും ഓവർ കോട്ട് ഡ്രെസ്സും ഇട്ടുകൊണ്ട് കൂടെ നടക്കുന്ന അമ്മുവിനെ നോക്കി അർജുൻ പറഞ്ഞു

 

അമ്മു : ഈ തണുപ്പത്ത്‌ പിന്നെ എന്ത് ഇടാനാ അർജുന് അസൂയയാ എനിക്ക് അല്പം ഭംഗി കൂടി പോയി അത് തന്നെ കാര്യം

Leave a Reply

Your email address will not be published. Required fields are marked *