ആളൊഴിഞ്ഞ വരാന്തയിലൂടെ അവളുടെ കൂടെ നടക്കുമ്പോൾ ഞങ്ങക്കുടെ കൈകൾ ഒരുപാട് സമയം പരസ്പരം കൂട്ടിമുട്ടി.ഞങ്ങളുടെ മനസുകൾ എന്തിനോ വേണ്ടി പിടച്ചു. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഞാൻ പതിയെ അവളുടെ കൈയിൽ പിടിച്ചു.അവൾ. എതിർത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ച് ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂമിലേക്ക് കേറി വാതിൽ അടച്ചു. എന്നിട്ട് അവളെ ചോമാരിനോട് ചേർത്ത് നിർത്തി.
“അശ്വതി…ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് എനിക്ക് അറിയില്ല, പക്ഷെ എന്റെ മനസ്സ് അങ്ങനെ പറയുന്നു…”
“നിന്റെയല്ലേ തെറ്റ് എന്റെയാ… ഞാൻ വെറുതെ ഓവർ റിയാറ്റ് ചെയ്തതാ… നിന്നോട് നേരെ ചൊവ്വേ ഒന്നും പറയാത്തെ ദേഷ്യപ്പെട്ട്…”
“എടി നിന്റെ മനസിൽ അങ്ങനെ തോന്നിയത് ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല… യുവർ മൈ ബെസ്റ്റി… അതിനപ്പുറത്തേക്ക് ഒന്നും ഞാനും ചിന്തിച്ചിട്ടില്ലായിരുന്നു…”
“ഞാനും… പക്ഷെ എപ്പോഴോ അങ്ങനെ ഓക്കേ…. അഹ് അത് വിട്, അന്ന് അത് പറഞ്ഞതിന് ശേഷം ഞാൻ കുറെ വിഷമിച്ചു. നിന്റെ ഫ്രണ്ട്ഷിപ് ഞാൻ റൂയിൻ ചെയ്തു എന്ന് ഓർത്ത്… ഈ പ്രണയത്തിനേക്കാൾ ബെറ്റർ അല്ലേടാ ഫ്രണ്ട്ഷിപ്പ്… നമുക്ക് അത് മതി പഴയ പോലെ…”
“നീ ഇത് ശെരിക്കും പറയുന്നത് ആണോ… അതോ… എന്തെകിലും ഉണ്ടേൽ ഇപ്പൊ പറയണം.. അല്ലേൽ എന്റെ മനസ് മൊത്തം കുറ്റബോധം ആയിരിക്കും ഇനി…”
“അല്ലടാ കാര്യം പറഞ്ഞതാ… നമ്മൾ ഇതുവരെ എങ്ങനെ ആയിരുന്നോ, ഇനിയും അങ്ങനെ തന്നെ പോവാം… എന്തായാലും ക്ലാസ്സ് കഴിഞ്ഞില്ലേ ഇനി ആര് അറിഞ്ഞാലും കുഴപ്പം ഇല്ല…”