പെട്ടെന്ന് ആ വീട്ടിൽ നിന്ന് ഒരു സ്ത്രി ഒരു പാത്രം ആയിട്ട് വന്നു. അത്യാവശ്യം വണ്ണം ഉള്ള സ്ത്രീ ആയിരുന്നു.
മുത്തു: നീ പേടിക്കണ്ട, ഇത് എൻ്റെ വീട് ആണ്. നമ്മൾ ഇപ്പോൾ എൻ്റെ നാട്ടിൽ ആണ് ഉള്ളത്. നീ ബസിൽ കയറിയപ്പോൾ നല്ല ഉറക്കം ആയി അതാണ് ഒന്നും പറയാൻ പറ്റാതെ ആയത്.
എന്ത് ഞാൻ ഇപ്പോൾ മുത്തുവിൻ്റെ നാട്ടിലോ? ദൈവമേ. ഇത് നാട്ടിൽ അറിഞ്ഞാൽ..
“അണ്ണി, വാ.”
അത് മുത്തുവിൻ്റെ അനിയത്തി ആയിരുന്നു. അവളുടെ കയ്യിലെ പാത്രത്തിൽ സിന്ദൂരം വെള്ളത്തിൽ കലർത്തിയത് ഉണ്ടായിരുന്നു. എന്നോട് അതിൽ തൊട്ടിട്ടു ആ വാതിലിൽ തൊടാൻ ആയി പറഞ്ഞു. ഞാൻ അങ്ങനെ തന്നെ ചെയ്തു.
“ചേച്ചിയുടെ പേര് എന്താ?”
ഞാൻ “അഭിരാമി” എന്ന് പറയാൻ പോയതും മുത്തു ഇനി വീടിൻ്റെ ഉള്ളിൽ കയറിയിട്ട് സംസാരിക്കാം എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ ഇപ്പോൾ “അഭിരാമി” അല്ല “മല്ലി” ആണെന്ന് മനസ്സിൽ ആയത്. ഞങ്ങൾ അങ്ങനെ വീട്ടിൽ കയറി.
“ചേച്ചി, ഇനി പറ പേരെന്താ?”
“മല്ലി. നിൻ്റെയോ?”
“ലക്ഷ്മി.. ഞങ്ങൾ അനിയത്തിമാർക്ക് നല്ല പേരുകൾ ആണ്, ചേട്ടൻ ഇട്ടു തന്നതാ.”
“ആ, നിങ്ങൾ രണ്ട് പേര് ഇല്ലേ ഒരാൾ ഇവിടെ. അവളുടെ പേര് എന്താ?”
ആ സമയം അവൾ അവളുടെ ചേട്ടനെ നോക്കി മുത്തു പറയാൻ പറഞ്ഞു.
“അവളുടെ പേര് സീത. അവൾ ഞങ്ങളെ പോലെ ഒരു വീട്ടിൽ വേലക്കാരി ആയി പോയത് ആണ്. അവിടെത്തെ മുതലാളിയുമായി പ്രണയത്തിലായി. അതോടെ അവളുടെ ഭർത്താവിനെ ചതിച്ചു ഇപ്പോൾ ആ മുതലാളിയുടെ കൂടെ ആ വീട്ടിൽ ഒരു റാണിയെ പോലെ സുഖിച്ചു ജീവിക്കാന്. പാവം ആ മുതലാളിയുടെ ഭാര്യ. അവരുടെ ഇടയിൽ ഒരു വേലക്കാരിയെ പോലെ..”