ഞാനും മുത്തുവും ആ ഹോമത്തിൻ്റെ മുന്നിൽ ചെന്നു ഇരുന്നു. പൂജാരി മുത്തുവിൻ്റെ കയ്യിൽ മഞ്ഞ താലിമാല എടുത്ത് കൊടുത്തു.
പൂജാരി: ഇന്നാ ഈ താലി അവളുടെ കഴുത്തിൽ കെട്ടി കൊടുക്ക്.
മുത്തു ആ താലി എൻ്റെ കഴുത്തിൽ കെട്ടി. അതേ. എൻ്റെ രണ്ടാം വിവാഹം. അല്ല സമൂഹത്തിൻ്റെ മുന്നിൽ ഞാൻ ഒരു ചതിക്കുന്നവൾ ആയി മാറും. ഭർത്താവ് ജീവിച്ചു ഇരുന്നിട്ടും ഡിവോഴ്സ് നൽകാതെ മറ്റൊരാളുടെ കൂടെ ഭാര്യ ആയി കഴിയുക. ആളുകൾ എന്നെ കല്ല് ഏറിയും. ഞാൻ ചെയ്യുന്നത് തെറ്റ് ആണോ. വീട്ടുകാർ എന്ത് പറയും. പക്ഷേ ഇത് ആലോചിച്ചു നിന്ന സമയം കൊണ്ട് മുത്തു എൻ്റെ നെറ്റിയിൽ സിന്ദൂരം തൊട്ടിരുന്നു..
പൂജാരി: രണ്ട് പേരും ഈ അഗ്നിയുടെ മുന്നിൽ വച്ച് സത്യം ചെയ്യണം..ആദ്യം അഭിരാമി വരൂ.
മുത്തു: പൂജാരി, ഇന്ന് മുതൽ അവൾ അഭിരാമി അല്ല മല്ലി ആണ്. എൻ്റെ ഭാര്യ.
പൂജാരി: അത് ശരിയാണ്. മല്ലി നീ ഇപ്പോൾ നിൻ്റെ വീടും നാടും വിട്ട് മുത്തുവിൻ്റെ കൂടെ വന്നത് കൊണ്ട് അവൻ പറയുന്ന പേരിൽ ആവും നീ ഇനി ജീവിക്കാൻ പോകുന്നത്.
(ഇനി അഭിരാമി എന്ന് എൻ്റെ പേര് ഉണ്ടാവില്ല. മുത്തു എനിക്ക് ഇട്ട മല്ലി എന്ന് പേരിൽ ആവും ഇനിയുള്ള കാലം എന്നെ അറിയുക. കൈ നിറയെ പണം ഉള്ള ഞാൻ ഒരു വേലക്കാരൻ്റെ ഭാര്യ ആയി അയാളുടെ മകളുടെ അമ്മ ആയി. അയാളുടെ കാര്യം നോക്കി നടക്കുന്ന എന്നെ പിന്നീട് ആളുകൾ പുച്ഛിക്കും. പക്ഷേ ഇതെല്ലാം ഞാൻ ആഗ്രഹിക്കുന്നതാണ്.)
മല്ലി: ഞാൻ സ്വീകരിക്കുന്നു.
പൂജാരി: നല്ലത്. എന്നാൽ ഞാൻ പറയുന്ന കാര്യങ്ങൾ നീ സത്യം ചെയ്യണം. തെറ്റിച്ചാൽ നിൻ്റെ തലമുറക്ക് നല്ലത് ജീവിതം ഉണ്ടാവില്ല.