മുത്തു: അഭിരാമി, ഇന്ന് നീ എല്ലാം കൊണ്ടും മാറുകയാണ്. നിൻ്റെ വസ്ത്രധാരണം സ്വഭാവം സംസ്കാരം എല്ലാം. ഇനി നീ അങ്ങോട്ട് എൻ്റെ ഭാര്യ ആവുകയാണ് . ഞങ്ങൾ ജീവിക്കുന്ന രീതിയിൽ ആവും ജീവിക്കുക. ഞങ്ങളുടെ സംസ്‍കാരം ആയിരിക്കും നിനക്കും. അതുകൊണ്ട് ഇതെല്ലാം സമ്മതിച്ചു കൊണ്ട് ആ കവറിലെ വസ്ത്രം ധരിച്ചു കൊണ്ട് നീ വരണം.
ഞാൻ ആദ്യം ഞെട്ടി. എൻ്റെ ജീവിതം എങ്ങനെ ആവും എന്ന് ആലോചിക്കാതെ ഞാൻ കവർ ഇടുത്തു കൊണ്ട് അതിൻ്റെ ഉള്ളിലെ ഒരു മുറിയിൽ പോയി. അത് ഒരു ബാത്ത്റൂം ആയിരുന്നു.
അവിടെ ഒരു കണ്ണാടി ഉണ്ടായിരുന്നു. അതിൽ നോക്കിയപ്പോൾ ഞാൻ എൻ്റെ കയ്യിൽ ഉള്ള കവർ കണ്ടു. ഞാൻ ആ കവർ തുറന്നു. അതിലെ സാധനങ്ങൾ നോക്കി. അതിൽ എനിക്ക് ഇടാൻ ഉള്ള ഡ്രെസ്സും കുറച്ചു കുപ്പിവളകളും ആയിരുന്നു.
അത് കണ്ടപ്പോൾ ഞാൻ എന്നെ നോക്കി. മുഖത്ത് മേക്കപ്പ്, സ്വർണം കൊണ്ട് ഉള്ള മാലകൾ കയ്യിൽ വളയും കാലിൽ പദസാരവും അതും സ്വർണത്തിൻ്റെ. ആ സമയം എൻ്റെ അമ്മ പറഞ്ഞ കാര്യം ഓർമ വന്നു.
“നിനക്ക് ഇപ്പോൾ ഒരു ഫ്രീഡം ഉണ്ട്. നിനക്ക് ഇഷ്ടം ഉള്ളത് എന്ത് വേണമെങ്കിലും ചെയ്യാം. ഇനി നീ ഇഷ്ടപെടുന്ന പോലെ ഒരു ഭർത്താവ് ആണെങ്കിൽ അയാളോട് ചോദിച്ചിട്ട് വേണം നിനക്ക് ഇഷ്ടം ഉള്ളത് ചെയ്യാൻ. ചിലപ്പോൾ അതിനുള്ള സമയം കിട്ടില്ല. അയാളെയും മകളെയും നോക്കി നീ നിൻ്റെ ജീവിതം കളയും.”
പക്ഷേ. ഇതൊക്കെ ആണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് അധികം ആഗ്രഹം ഇല്ല. അല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കണം എന്ന് തന്നെ ചിന്തിച്ചിട്ടില്ല. അതുകൊണ്ട് ഈ റിസ്ക് ഞാൻ ഏറ്റു എടുക്കാൻ തയ്യാർ ആണ്.