പൂജാരി: മോളെ, ഇനി ആ താലിമാല അഴിച്ചു ആ തീയിലേക്ക് ഇട്ടോളൂ.
ഞാൻ മുത്തുവിനെ നോക്കി. അവൻ എന്നോട് ആ താലിമാല അതിലേക്ക് ഇടാൻ പറഞ്ഞു.
അപ്പോൾ തന്നെ ആ താലിമാല പൊട്ടിച്ചു അതിലേക്ക് ഇട്ടു.. ഞാൻ ചെയ്യുന്നത് തെറ്റ് ആണെന്ന് ഒന്നും അപ്പോൾ ചിന്തിച്ചില്ല. കാരണം അയാളോട് ഉള്ള പ്രേമവും കാമവും കൂടി ആയപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല.
പൂജാരി: മുത്തു, നീ ഇനി ആ പാൽ എടുത്ത് അവളുടെ സിന്ദൂരം കഴുകി കളയുക. മോൾ ആ സമയം മുന്നത്തെ ഭർത്താവിൻ്റെ ഓർമ്മകൾ എല്ലാം മറക്കുക. അയാളോട് ദേഷ്യം വരുന്ന കാര്യവും. മുത്തുവിനോട് ഇഷ്ടം ഉള്ള കാര്യവും ഓർക്കുക.
മുത്തു എൻ്റെ സിന്ദൂരം കഴുകി കളയുമ്പോൾ
മുത്തു: ആർഭാടകരമായ ജീവിതം ഇനി എനിക്ക് ഉണ്ടാവില്ല. ഒരു കൂലിപ്പണിക്കാരൻ്റെ ഭാര്യ ആയിട്ട് ആവും ജീവിതം. അതിന് സമ്മതം എങ്കിൽ മാത്രം നീ എന്നെ കെട്ടിയാൽ മതി.
ഞാൻ എൻ്റെ ഭർത്താവിനെ ഓർത്തു. എനിക്ക് പൈസ ഉണ്ടായപ്പോൾ ഭർത്താവിൻ്റെയും വിട്ടുകാരുടെയോ സ്നേഹവും കിട്ടിയില്ല. എന്നാൽ പൈസ ഇല്ലാതെ ആ സ്നേഹം ഇയാൾ തരും. ഇനി ഇവിടെ ജീവിക്കാൻ ഉളളത് എൻ്റെ കയ്യിൽ ഇപ്പോൾ ഉണ്ട്. അതുകൊണ്ട് പേടിക്കണ്ട.
ഞാൻ മുത്തുവിനെ നോക്കി സമ്മതം എന്ന രീതിയിൽ തല ആട്ടി. അയാൾ എൻ്റെ സിന്ദൂരം കഴുകി കളഞ്ഞു. ആ നിമിഷം ഞാൻ എൻ്റെ പഴയ ഭർത്താവിൽ നിന്നും അവിടെ ഉള്ള ബന്ധങ്ങളിൽ നിന്നും മുക്തായപ്പോലെ തോന്നിച്ചു..
അത് കഴിഞ്ഞ് മുത്തു ഒരു മുറിയിലേക്ക് കൊണ്ട് പോയി. അവിടെ ഒരു കവർ ഇരിക്കുന്നുണ്ടായിരുന്നു.