“ചേച്ചിയുടെ പേര് എന്താ?”
ഞാൻ “അഭിരാമി” എന്ന് പറയാൻ പോയതും മുത്തു ഇനി വീടിൻ്റെ ഉള്ളിൽ കയറിയിട്ട് സംസാരിക്കാം എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ ഇപ്പോൾ “അഭിരാമി” അല്ല “മല്ലി” ആണെന്ന് മനസ്സിൽ ആയത്. ഞങ്ങൾ അങ്ങനെ വീട്ടിൽ കയറി.
“ചേച്ചി, ഇനി പറ പേരെന്താ?”
“മല്ലി. നിൻ്റെയോ?”
“ലക്ഷ്മി.. ഞങ്ങൾ അനിയത്തിമാർക്ക് നല്ല പേരുകൾ ആണ്, ചേട്ടൻ ഇട്ടു തന്നതാ.”
“ആ, നിങ്ങൾ രണ്ട് പേര് ഇല്ലേ ഒരാൾ ഇവിടെ. അവളുടെ പേര് എന്താ?”
ആ സമയം അവൾ അവളുടെ ചേട്ടനെ നോക്കി മുത്തു പറയാൻ പറഞ്ഞു.
“അവളുടെ പേര് സീത. അവൾ ഞങ്ങളെ പോലെ ഒരു വീട്ടിൽ വേലക്കാരി ആയി പോയത് ആണ്. അവിടെത്തെ മുതലാളിയുമായി പ്രണയത്തിലായി. അതോടെ അവളുടെ ഭർത്താവിനെ ചതിച്ചു ഇപ്പോൾ ആ മുതലാളിയുടെ കൂടെ ആ വീട്ടിൽ ഒരു റാണിയെ പോലെ സുഖിച്ചു ജീവിക്കാന്. പാവം ആ മുതലാളിയുടെ ഭാര്യ. അവരുടെ ഇടയിൽ ഒരു വേലക്കാരിയെ പോലെ..”
ഞാൻ അപ്പോൾ എൻ്റെ കാര്യം ആലോചിക്കാൻ പോയതും മുത്തു.
“ആ, മതി. അവളുടെ കാര്യം ഇനി ഓർമ്മിക്കാൻ നിലക്കണ്ട. മല്ലി വാ നമുക്ക് മുറിയിലേക്ക് പോവാം.”
“ആ, ഇനി നമ്മളെ ഒന്നും ആർക്കും വേണ്ടാ ഭാര്യയെ കിട്ടിയെല്ലോ,” ലക്ഷ്മി ചിരിച്ചു കൊണ്ട് പോയി.
അവൾ പോയതും മുത്തു എന്നെ പൊക്കി എടുത്ത് കൊണ്ട് ഞങ്ങളുടെ മുറിയിലേക്ക് പോയി.
“എന്നെ ഇറക്കു. എനിക്ക് എന്തോ പോലെ.” അയാൾ എന്നെ പുഷ്പം പോലെ ആണ് എടുത്ത് പൊക്കിയത്. ആ നിമിഷം ഞാൻ ഓരോന്നും ആലോചിച്ചു കുട്ടിയത് എല്ലാം മറന്ന് മുത്തുവിൻ്റെ മല്ലി ആയി മാറുകയാണ്.