ഈ മൂന്ന് കാര്യങ്ങളും അതേ പോലെ മുത്തുവും സത്യം ചെയ്തു.
അങ്ങനെ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആയി അവിടെ നിന്ന് ഇറങ്ങി. അവിടേക്ക് പോയ അഭിരാമി അല്ല ഇപ്പോൾ ഞാൻ ഒരു കൂലിപ്പണിക്കാരൻ മുത്തുവിൻ്റെ ഭാര്യ ആയ മല്ലി ആയിട്ടാണ് തിരിച്ചു വന്നത്.
മുത്തു: മല്ലി, എടി മല്ലി. എനിക്ക് ബോധം കിട്ടിയ പോലെ ഞാൻ ചുറ്റും നോക്കി. എന്നിട്ട് എന്നെ നോക്കി. സ്വപ്നം അല്ല ഞാൻ ഇപ്പോഴും മുത്തു. അല്ല എൻ പുരുഷൻ വേണ്ടിച്ചു തന്ന ഡ്രസ്സ് ആണ് എൻ്റെ ശരീരത്തിൽ. പക്ഷേ ഈ സ്ഥലം വേറെ എവിടെ ആണ്. ചുറ്റും ഓട് വീടുകൾ. പലരും തമിഴും മലയാളവും കലർത്തി സംസാരിക്കുന്നു.
എല്ലാവരും എന്നെയും മുത്തുവിനെയും ആണ് നോക്കുന്നത്. അപ്പോൾ ആണ് ഞാൻ മുന്നിൽ വലിയ ഒരു മതിൽ കണ്ടത്. ഒരു ചെറിയൊരു വാതിൽ ഉണ്ട്.. അതിൻ്റെ ഉള്ളിൽ ഒരു വലിയ ഓട് വീടും കാണാം.
പെട്ടെന്ന് ആ വീട്ടിൽ നിന്ന് ഒരു സ്ത്രി ഒരു പാത്രം ആയിട്ട് വന്നു. അത്യാവശ്യം വണ്ണം ഉള്ള സ്ത്രീ ആയിരുന്നു.
മുത്തു: നീ പേടിക്കണ്ട, ഇത് എൻ്റെ വീട് ആണ്. നമ്മൾ ഇപ്പോൾ എൻ്റെ നാട്ടിൽ ആണ് ഉള്ളത്. നീ ബസിൽ കയറിയപ്പോൾ നല്ല ഉറക്കം ആയി അതാണ് ഒന്നും പറയാൻ പറ്റാതെ ആയത്.
എന്ത് ഞാൻ ഇപ്പോൾ മുത്തുവിൻ്റെ നാട്ടിലോ? ദൈവമേ. ഇത് നാട്ടിൽ അറിഞ്ഞാൽ..
“അണ്ണി, വാ.”
അത് മുത്തുവിൻ്റെ അനിയത്തി ആയിരുന്നു. അവളുടെ കയ്യിലെ പാത്രത്തിൽ സിന്ദൂരം വെള്ളത്തിൽ കലർത്തിയത് ഉണ്ടായിരുന്നു. എന്നോട് അതിൽ തൊട്ടിട്ടു ആ വാതിലിൽ തൊടാൻ ആയി പറഞ്ഞു. ഞാൻ അങ്ങനെ തന്നെ ചെയ്തു.