മുത്തു: പൂജാരി, ഇന്ന് മുതൽ അവൾ അഭിരാമി അല്ല മല്ലി ആണ്. എൻ്റെ ഭാര്യ.
പൂജാരി: അത് ശരിയാണ്. മല്ലി നീ ഇപ്പോൾ നിൻ്റെ വീടും നാടും വിട്ട് മുത്തുവിൻ്റെ കൂടെ വന്നത് കൊണ്ട് അവൻ പറയുന്ന പേരിൽ ആവും നീ ഇനി ജീവിക്കാൻ പോകുന്നത്.
(ഇനി അഭിരാമി എന്ന് എൻ്റെ പേര് ഉണ്ടാവില്ല. മുത്തു എനിക്ക് ഇട്ട മല്ലി എന്ന് പേരിൽ ആവും ഇനിയുള്ള കാലം എന്നെ അറിയുക. കൈ നിറയെ പണം ഉള്ള ഞാൻ ഒരു വേലക്കാരൻ്റെ ഭാര്യ ആയി അയാളുടെ മകളുടെ അമ്മ ആയി. അയാളുടെ കാര്യം നോക്കി നടക്കുന്ന എന്നെ പിന്നീട് ആളുകൾ പുച്ഛിക്കും. പക്ഷേ ഇതെല്ലാം ഞാൻ ആഗ്രഹിക്കുന്നതാണ്.)
മല്ലി: ഞാൻ സ്വീകരിക്കുന്നു.
പൂജാരി: നല്ലത്. എന്നാൽ ഞാൻ പറയുന്ന കാര്യങ്ങൾ നീ സത്യം ചെയ്യണം. തെറ്റിച്ചാൽ നിൻ്റെ തലമുറക്ക് നല്ലത് ജീവിതം ഉണ്ടാവില്ല.
1. നീ ഇനി മറ്റൊരു പുരുഷനുമായി ബന്ധപെടില്ല. എൻ്റെ ശരീരവും മനസ്സും എൻ്റെ ഭർത്താവ് ആയ മുത്തുവിന് ഉള്ളത് ആണ്. സമ്മതം ആണോ.
“സമ്മതം.”
2. എൻ്റെ ഭർത്താവിൻ്റെ എല്ലാ ആഞ്ജകളും എൻ്റെ ഉത്തരവാദിത്തം ആണ്. ഭർത്താവ് പറയുന്ന പോലെ ആണ് ഇനി ജീവിക്കുക. അദ്ദേഹം പറയുന്ന ജോലി അല്ലാതെ വേറെ ജോലികൾ ഒന്നും ചെയ്യില്ല.
“സമ്മതം.”
അവസാനത്തെതും എന്നാൽ ഏറ്റവും പ്രാധാന്യം ഉള്ളത് ആണ് ഇത്.
3. എൻ്റെ ഈ കല്യാണം മറ്റൊരാൾ കാരണം പകുതിയിൽ ആവില്ല. അങ്ങനെ ആവുന്നുടെങ്കിൽ അന്ന് എൻ്റെ മരണം ആയിരിക്കും.
“സമ്മതം ആണോ?”
” സമ്മതം.”