‘ അതിന് അവളോടുള്ള എൻറെ
അറ്റാച്ച്മെന്റ് നഷ്ടപ്പെട്ട് മനസ്സുകൊണ്ട്
ഞാൻ തയ്യാറെടുക്കണം ‘
” ജസ്റ്റി അളിയാ… ഇറങ്ങിയാലോ ? ”
ഷാരോണിന്റെ ശബ്ദം അവനെ ചിന്തയിൽ നിന്നും ഉണർത്തി.
” ഇല്ലടാ കുറച്ചുകൂടെ കഴിഞ്ഞിട്ട്.. പോവാ
കെട്ട് ഇറങ്ങട്ടെ ”
മദ്യം തലയ്ക്കു പിടിച്ചിരിക്കുമ്പോൾ തന്നെ ഷാരോണിനെ വണ്ടിയോടിക്കാൻ വിടുന്നത് ശരിയാവില്ലന്ന് ജസ്റ്റിന് തോന്നി.
ഷാരോൺ മുന്നിൽ ഉണ്ടെങ്കിലും ജസ്റ്റിന്റെ ചിന്തകൾ മറ്റെവിടെയൊ ആയിരുന്നു…!!!!!!!
‘എല്ലാവരുടെ മുന്നിൽ പ്രിയങ്കരിയായ അനഘ പെട്ടെന്നൊരു ദിവസം തന്നെ വിട്ടു പോകുമ്പോൾ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഞാൻ എല്ലാംകൊണ്ടും തയ്യാറായിരിക്കണം…!! ‘
അതിന് ആദ്യം വേണ്ടത് അവൾ എൻറെ കൺമുന്നിൽ മറ്റൊരുത്തന്റേത് ആവുന്നത് ഞാൻ കാണണം അവളോട് ഉള്ള പ്രണയം എൻറെ മനസ്സിൽ മരിക്കണം
എൻറെ കൺമുന്നിൽ ഞാനത് കാണണം കാരണം ആരെന്തു പറഞ്ഞാലും എന്റെ മനസാക്ഷിയുടെ മുമ്പിൽ ഞാൻ തെറ്റുകാരൻ ആവാൻ പാടില്ല…..!!!!!!
സമയം പോയിക്കൊണ്ടിരുന്നു….അനഘ ഇതുവരെയും വിളിച്ചിട്ടില്ല.
” അളിയാ നമുക്ക് ഇറങ്ങിയാലോ സമയം ഇത്രയും ആയില്ലേ ?? ”
ജസ്റ്റിൻ ഫോണെടുത്തു നോക്കി ഷാരോണിനോട് പോകാമെന്ന് അറിയിച്ചു.
ബില്ല് ക്ലിയർ ചെയ്തു അവർ ഒരുമിച്ച് ഇറങ്ങി ഒരു സിഗരറ്റ് കൂടി കത്തിച്ച ശേഷം രണ്ടുപേരും യാത്ര പറഞ്ഞ് രണ്ടു വഴിക്ക് തിരിഞ്ഞു.
തിരികെ വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോൾ ജസ്റ്റിന്റെ മനസ്സിൽ നൂറായിരം ചിന്തകൾ ആയിരുന്നു…
‘ ഞാനിപ്പോൾ അവളോട് സംസാരിക്കാതെയും മിണ്ടാതെയും ഇരുന്നാൽ… ഒരുപക്ഷേ അവൾ ജീവയുമായി ബന്ധം പിരിഞ്ഞ് തന്റെ കൂടെ തന്നെ ജീവിച്ചേക്കാം…!!!