ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Posted by

ജസ്റ്റിൻ വന്ന ക്ഷീണത്തിൽ തന്നെ അത് ഒറ്റ സിപ്പിന് അകത്താക്കി ശേഷം ഓപ്പോസിറ്റ് ആയി സോഫയിൽ അമർന്നിരുന്നു.

”  ഇല്ലടാ…. ഒരു കാര്യം പ്ലാൻ ചെയ്യാനുണ്ട് അത് അനഘ അറിയാതെ പ്ലാൻ ചെയ്യണം അതിനു വേണ്ടിയിട്ടാണ് നിന്നെ കോൺടാക്ട് ചെയ്തുകൊണ്ടിരുന്നത്..!! ”

” അത് ശരി എന്നാ പരിപാടി ??? ”

”  അത് നമ്മൾ ഒന്നു കൂടിയില്ലേ അതുപോലെ ഒന്നു കൂടാൻ ഞാൻ  തീരുമാനിച്ചു ഇത്തവണ  മദ്യവും ഫുഡും എല്ലാം എൻറെ വക…!!  കുറെ ആയില്ലെടാ നമ്മൾ  ഒന്ന് കണ്ടിട്ട്.”
ജസ്റ്റിൻ തുടർന്നു.
” അനഘക്ക് ജോലിയുടെ പ്രഷറും പിന്നെ അതിൻറെ കൂടെ മാത്തുവിനെ നോക്കുന്നതും എല്ലാം കൂടി കുറച്ച് അവസ്ഥയിലാണ്.. അതുകൊണ്ട് അവൾക്കൊരു സർപ്രൈസ് എന്നപോലെ നമ്മളെല്ലാവരും കൂടി ഒരുമിച്ചു കൂടുന്നു…അതാണ് ഞാൻ ഉദ്ദേശിക്കുന്ന
പ്ലാൻ ”
ജസ്റ്റിൻ തന്റെ മനസിലെ  പദ്ധതി അവനോട് ഷെയർ ചെയ്തു.

” എൻറെ പൊന്നേ ഇതായിരുന്നോ ഞാൻ ആകെ ടെൻഷൻ അടിച്ചു പോയി അത് നമുക്ക് ശരിയാക്കാം…  എന്നാ വേണ്ടെന്ന്  നീ പറഞ്ഞാൽ മതി ഞാനും അവളും കൂടി  അങ്ങോട്ട് എത്തിയേക്കാം  പിന്നെ ജീവയുടെ കാര്യമല്ലേ അത് നീ തന്നെ അവനെ വിളിച്ചു പറഞ്ഞേക്ക്..!! ”
ഷാരോൺ ജീവയുടെ പേര് പറഞ്ഞതും ജസ്റ്റിന്റെ കൈ തരിച്ചു എങ്കിലും അവൻ പൂർണ സംയമനം പാലിച്ചു.

‘ ഒരാളെ ജീവിതത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട പ്രണയിച്ച ശേഷം പെട്ടെന്നൊരു ദിവസം അവരില്ലാതെ മുന്നോട്ടു പോകണമെങ്കിൽ അവർ നമുക്ക് ആരുമല്ല എന്ന് ആദ്യം നമ്മുടെ മനസ്സിനെ ബോധ്യപ്പെടണം ‘..!!

‘ എങ്കിൽ മാത്രമേ മുന്നോട്ടുപോകുമ്പോൾ അടിപതറാതെ ഇരിക്കൂ അതിന് ആദ്യം വേണ്ടത് അവൾ ഇനി എനിക്ക് ആരുമല്ല എന്ന് എൻറെ കണ്ണിനും മനസ്സിനും എൻറെ ഹൃദയത്തിനും ബോധ്യപ്പെടണം..!! ‘

Leave a Reply

Your email address will not be published. Required fields are marked *