താൻ എന്തെങ്കിലും അറിഞ്ഞു എന്നത് അവരിൽ ഒരാൾ എങ്കിലും അറിഞ്ഞുകഴിഞ്ഞാൽ ഇനി അവർ തമ്മിൽ കാണുകയില്ല എന്നതും അവരെ കൈയോടെ പിടികൂടാൻ ഉള്ള തൻറെ സാഹചര്യം കൺമുന്നിൽ നിന്നും മറിഞ്ഞുപോകും എന്നതും ജസ്റ്റിനു ഉറപ്പായിരുന്നു അതുകൊണ്ടുതന്നെ താൻ ഒന്നും പറഞ്ഞിട്ടില്ല എന്റെ മട്ടിൽ പെരുമാറണമെന്ന് ജസ്റ്റിൻ തീരുമാനിച്ചു…!!
ഇതൊരു മരണ കളി ആണ്.. ഇതിൽ തെറ്റും ശരിയുമില്ല..!! ഒറ്റ നിയമം മാത്രം ചതിക്ക് ചതി.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം….!!!!!!!!!!!!!
അന്ന് വൈകുന്നേരം ആയപ്പോൾ തന്നെ ഷാരോണിന്റെ കോൾ ജസ്റ്റിനെ തേടി വന്നിരുന്നു.
” അളിയാ വൈകുന്നേരം അഞ്ചരയാവുമ്പോൾ ഞാൻ ഫ്രീ ആകും എവിടെയോ കാണണ്ടേ ,എന്താ പരിപാടി എന്ന് നീ തന്നെ പറ..”
” എടാ ഞാൻ ഇവിടുന്ന് അരമണിക്കൂർ കൊണ്ട് ഇറങ്ങും അത് കഴിഞ്ഞു നിന്നെ വിളിക്കാം ”
ഷാരോണിന്റെ ചോദ്യത്തിന് മറുപടി കൊടുത്തു ജസ്റ്റിൻ കോൾ കട്ട് ചെയ്തു.
സൂപ്പർ മാർക്കറ്റിലെ അന്നത്തെ കണക്കുകൾ ഒന്ന് ഓടിച്ചു നോക്കിയ ശേഷം പുതിയതായി വന്നിരിക്കുന്ന ഓർഡറുകളും അതിനൊപ്പം സ്റ്റോക്കും ചെക്ക് ചെയ്തതിനുശേഷം,
ജസ്റ്റിൻ ഷോപ്പിൽ നിന്നും ഇറങ്ങി തൊട്ടടുത്ത ബാറിലേക്ക് വണ്ടി ഓടി കൊണ്ടിരുന്നു അതിനിടയിൽ തന്നെ ഷാരോണിനെ വിളിച്ച് അങ്ങോട്ടേക്ക് വരുവാൻ പറയുവാനും അവൻ മറന്നിരുന്നില്ല.
വണ്ടി പാർക്ക് ചെയ്ത് എസി ബാറിലേക്ക് കയറി വന്നപ്പോൾ തന്നെ ഷാരോൺ അവിടെ എത്തിയിരുന്നു.
“എന്നാ.. അളിയാ ഭയങ്കര സസ്പെൻസ് ആണല്ലോ ?? നീ എന്തൊക്കെയോ പ്രശ്നത്തിൽ കൂടി ആണെന്ന് തോന്നുന്നു..!! ” മേശപ്പുറത്ത് വച്ചിരുന്ന ബിയർ ബോട്ടിലിൽ നിന്നും അവൻ ഗ്ലാസ്സിലേക്ക് പകുതി പകർന്ന് ജസ്റ്റിനായി നീട്ടി.