വാട്സാപ്പിൽ വന്ന് കിടക്കുന്ന മറ്റു പല മെസ്സേജുകളും അവൾ ഒന്ന് ഓടിച്ചു നോക്കി…. പിന്നെ ടിവിയിൽ ചാനലുകൾ മാറ്റി മാറ്റി നോക്കി… ഇല്ല മനസ്സിന് സമാധാനം കിട്ടുന്നില്ല.
അന്നേദിവസം ജസ്റ്റിൻ ഫോണിലേക്ക് വിളിക്കുകയോ അവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തില്ല വളരെ പതിയെ ഇഴഞ്ഞ് ആ ദിവസം കടന്നുപോയി….!!!!!!!!
******
സൂപ്പർ മാർക്കറ്റിന്റെ പുറക് വശത്ത് ആയി നിന്നു കൊണ്ട് ജസ്റ്റിൻ സിഗരറ്റ് പുകച്ചു തള്ളി കൊണ്ടിരുന്നു..
‘ ഷാരോണിനോട് തുറന്ന് സംസാരിക്കണോ ??
അതൊരു മണ്ടത്തരം ആകുമോ?? ‘
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ വിശ്വസിക്കാൻ അവൻ ഇപ്പോൾ ഭയപ്പെട്ടിരുന്നു… !! കാരണം താൻ ഷാരോണിനോട് സംസാരിക്കുന്ന കാര്യങ്ങളോ അല്ലെങ്കിൽ പങ്കുവെക്കുന്ന പദ്ധതിയൊ ഏതെങ്കിലും തരത്തിൽ ജീവയുമായി അവൻ ഷെയർ ചെയ്താലൊ??
താൻ അറിയാതെ തന്നെ അവർ തമ്മിൽ ഒരു അന്തർധാര ഉണ്ടാകുമെന്നും അവൻ ഭയപ്പെട്ടിരുന്നു.. ഇത്രയും നാൾ വിശ്വസിച്ച എല്ലാവരും തന്നെ ചതിച്ചു ജീവന്റെ പാതി ആയി കരുതിയ ഭാര്യ അടക്കം തനിക്കെതിരെ വിശ്വാസ വഞ്ചന ഉണ്ടാക്കിയിരിക്കുന്നു… !!
അതുകൊണ്ടുതന്നെ തീരുമാനത്തിൽ നിന്നും പിന്മാറുവാനും ഷാരോണിനോട് ഇപ്പോൾ കാര്യങ്ങൾ പങ്കുവെക്കേണ്ട എന്നും അവൻ തീരുമാനിച്ചു.
പക്ഷേ തന്റെ തീരുമാനത്തിൽ നിന്നും പുറകോട്ട് പോകുവാൻ അവൻ തയ്യാറായിരുന്നില്ല ഏതെങ്കിലും സാഹചര്യത്തിൽ അല്ലെങ്കിൽ ഒരു സാഹചര്യം ഉണ്ടാക്കിയെടുത്തു കൊണ്ട് തന്നെ ജീവയെം അനഘയെം കയ്യോടെ പൊക്കണം