” ആദ്യമൊക്കെ ഞാൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ നോക്കി പക്ഷേ പുള്ളി വീണ്ടും എന്നെ ഒരുപാട് വേദനിപ്പിക്കാൻ നോക്കി.. കുറെ നേരം ഞാൻ ഞാൻ സഹിച്ചു പിന്നെ എൻറെ സർവ്വശക്തിയുമെടുത്ത് ഞാൻ ഇച്ചായനെ തള്ളിമാറ്റി..!! ”
അപ്പുറത്ത് ജീവക്ക് മൂകത മാത്രമായിരുന്നു
മറുപടി.
” എന്നിട്ട്… എന്നിട്ട് നിങ്ങൾ തമ്മിൽ ബന്ധപ്പെട്ടൊ?? ഇന്നലെ ”
അവൻറെ സംസാര ശൈലിയും സ്വരവും മാറിയത് അനഘ തിരിച്ചറിഞ്ഞു.
” ഇല്ല അതിനു മുന്നേ തന്നെ ഞാൻ പുള്ളിക്കാരനെ തള്ളി മാറ്റി..!! ”
നീ ഭയപ്പെടേണ്ട അതിനു മാത്രം ഒന്ന് സംഭവിച്ചിരിക്കില്ല… നമുക്ക് ഒരു വഴി കണ്ടെത്താം ”
ജീവ ഫോണിൽ കൂടി മറുതലക്കൽ അവളെ സമധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
” അറിയില്ല.. ജീവാ..!! ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന്… പോലും ഇപ്പോൾ എനിക്കറിയില്ല….!! ”
അനഘയുടെ സ്വരം വിറച്ചു തുടങ്ങിയിരുന്നു.
” ഒന്നും വേണ്ടായിരുന്നു ജീവ.. ഒന്നും സംഭവിക്കേണ്ടിയിരുന്നില്ല അന്ന് നടന്ന ട്രിപ്പ്
ഒരിക്കലും സംഭവിക്കാതിരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും ”
അനഘയുടെ വിതുമ്പലിനു മറുപടി ആയി
ഫോണിൻറെ മറുതലക്കൽ കനത്ത മൂകത മാത്രമായിരുന്നു.
എന്താണ് ജീവ സംസാരിക്കാത്തത് എന്ന് അവൾ ചോദിക്കാനും പോയില്ല.
” ശരി ജീവ….!! എനിക്ക് കുറച്ചു പരിപാടിയുണ്ട് ഞാൻ നിന്നെ എല്ലാം കഴിഞ്ഞ് വിളിക്കാം..”
മറുപടിക്ക് കാത്ത് നിൽക്കാതെ ജീവയുടെ കോൾ കട്ട് ചെയ്ത ശേഷം കുറച്ചുനേരം കൂടി അനഘ ഫോണിൽ നൊക്കിയിരുന്നു.