‘ അനു ഇന്നലെ രാത്രി എന്തോ ഉണ്ട് എന്ന് പറഞ്ഞ് ഫോൺ വച്ചിട്ട് പോയതാണല്ലോ പിന്നെ വിവരമൊന്നും ഇല്ലല്ലോ എന്താ സംഭവിച്ചത് എന്തെങ്കിലും പ്രശ്നമുണ്ടോ ??
നീ ഇന്നലെ ഫോൺ വച്ച് മുതൽ ഞാൻ മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല എന്താണ് പ്രശ്നം എന്ന് പറയാമോ ??’
ജീവയുടെ മെസ്സേജ് കണ്ടതും അനഘ തലേ ദിവസത്തെ കാര്യങ്ങൾ ഒന്ന് ഓടിച്ചെടുത്തു.
പിന്നെ ജീവയുടെ നമ്പർ ഡയൽ ചെയ്തു. ചെവിയോട് ചേർത്തു ഒരു റൗണ്ട് റിംഗ് ചെയ്തിട്ടും അപ്പുറത്തെ മറുപടി ഒന്നും ഉണ്ടായില്ല.
അവൾ ഒരിക്കൽ കൂടി ആ നമ്പർ ഡയൽ ചെയ്ത് വീണ്ടും ചെവിയോട് ചേർത്തു ഇത്തവണ മൂന്ന് തവണ റിംഗ് ചെയ്തതിനു ശേഷം അപ്പുറത്തെ കോൾ അറ്റണ്ടായി.
“ഹലോ ? ”
” ജീവാ…. ഞാൻ ഇന്നലെ ആകെ ടെൻഷനിൽ ആയിയിരുന്നു അതാ പെട്ടെന്ന് ഫോൺ വെച്ചത്… ഇന്നലെ രാത്രി ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി..!! ”
” എന്താ സംഭവിച്ചത് ജസ്റ്റിൻ വല്ലതും പറഞ്ഞോ ?? ”
അവന്റെ സംസാരത്തിൽ ആകുലത നിറഞ്ഞിരുന്നു.
” എന്താണെന്നറിയില്ല ജീവ…!! ഇച്ഛായൻ ഇന്നലെ ആകെ വല്ലാത്തൊരു രീതിയിലാണ് എന്നോട് പെരുമാറിയത് ഇന്നലെ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്നത് മുതൽ
പുള്ളിക്കാരൻ ആകെ മദ്യപിച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു അതിനുശേഷം എന്നോട് അധികം സംസാരിക്കുകയുണ്ടായില്ല..”
അനഘ ഒന്ന് നെടു വീർപ്പ് ഇട്ടു പിന്നെ വീണ്ടും തുടർന്നു
” ആകേ വയലന്റ് ആയ രീതിയിൽ ആണ് പെരുമാറിയത് അതിനുശേഷം… രാത്രി വീണ്ടും മദ്യപിച്ച് വന്നുകൊണ്ട് എന്നോട് ബന്ധപ്പെടാൻ ശ്രമിച്ചു…!! പക്ഷേ എനിക്ക് വല്ലാതെ വേദനിച്ചപ്പോൾ ഞാൻ പറ്റുന്നില്ല എന്ന് പറഞ്ഞിട്ടും പിന്നെ അക്രമത്തോടെയാണ് എൻറെ മേലേക്ക് പടർന്നു കയറിയത്…!! “”
അവൾ ഒന്ന് നിർത്തി അപ്പുറത്ത് ജീവ മിണ്ടുന്നില്ല.