ജീവ ഒരു സിഗരറ്റ് കത്തിച്ചു പുക ഉള്ളിലേക്ക് നീട്ടി വലിച്ചു. പിന്നെ വീണ്ടും തുടർന്നു..
” നിനക്ക് അറിയോ ?? എന്റെ ജീവിതത്തിൽ ഞാൻ എറ്റവും സന്തോഷിച്ച നിമിഷങ്ങളും , ഞാനായിട്ട് ജീവിച്ച സമയവും എല്ലാം അവൾ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ്… !!
ഭ്രാന്ത് ആണ് എനിക്ക് അവളോട്… വല്ലാത്ത ഭ്രാന്ത്…!!!! ”
ജസ്റ്റിൻ പ്രതികരിക്കാഞ്ഞിട്ടു കൂടി ജീവ ആരോടെന്നല്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
” എനിക്ക് നിന്നൊട് ഒരു വലിയ.. ഒരു ബഡാ ബഡാ… രഹസ്യം പറയാൻ ഉണ്ട്…!! ”
ജസ്റ്റിന്റെ കാലിൽ നിന്ന് ഒരു തരിപ്പ് കയറി തുടങ്ങി. ജീവ കുറ്റ സമ്മതം നടത്താൻ പോവുകയാണോ??
” പക്ഷേ അതിപ്പോൾ പറയില്ല…!! ഞാൻ പറയില്ല.. ഹ ഹ ഹ… കാരണം അത് നിന്നോട് പറഞ്ഞതിന് ശേഷം പിന്നീട് ഒരിക്കലും നീ ജീവയെ കാണില്ല..!!!!!!!!!! ”
ജീവ അതും പറഞ്ഞു ആടിയാടി നടക്കാൻ തുടങ്ങി.
ജീവ അകത്തേക്ക് ആണ് പോകുന്നത് എന്നറിഞ്ഞിട്ടും ജസ്റ്റിൻ അനങിയില്ല..
അവൻ പോയിട്ട് ഇപ്പോൾ പത്തു മിനിറ്റോളം കഴിഞ്ഞിരിക്കുന്നു..!!
ജീവ അനഘയുടെ അടുത്തേക്ക് പോയിരിക്കുന്നു… ഇപ്പോൾ താൻ മാത്രമാണ് ഇവിടെ ഉള്ളത് ജസ്റ്റിൻ അവിടെ നിന്നും പതിയെ എഴുന്നേറ്റ് തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയതും അകത്തേക്ക് മെല്ലെ നടക്കാൻ തുടങ്ങി…
അകത്തുതന്നെ കാത്തിരിക്കുന്ന കാഴ്ച എന്താണെന്ന് അറിയില്ലാാ.. എന്താണെങ്കിലും അത് നേരിടാൻ ഉള്ള ശക്തിയോടെ തന്നെയാണ് അകത്തേക്ക് അവന്റെ കാലുകൾ ചലിച്ചുക്കൊണ്ടിരുന്നത്..
മുൻ വാതിൽ അവൻ ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു അകത്തേക്ക് കയറി..
പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു…!!