ജസ്റ്റിനോട് പോകുകയാണ് എന്ന് പറഞ്ഞെങ്കിലും അനഘയെ അവിടെ വിട്ടു പോകുവാൻ ജീവക്ക് മനസ്സ് വന്നിരുന്നില്ല.
ജസ്റ്റിന്റെ പെരുമാറ്റം പക്കാ നോർമലാണെന്ന് ജീവ തിരിച്ചറിഞ്ഞു അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണമുണ്ടാക്കി അകത്തേക്ക് കയറാൻ അവൻ കാത്തിരുന്നു…!!
ആകാശം പറ്റെ മാറി.. അത് കൊണ്ട് തന്നെ പെട്ടെന്ന് മഴ പെയ്യുമെന്ന് പ്രതീക്ഷിച്ച് കുപ്പി കാലി ആക്കുന്നത് ഷാരൊന്നും ജസ്റ്റിനും ചേർന്ന് കുറച്ചു വേഗത്തിൽ ആക്കി.
” ജസ്റ്റി ഫോൺ ചാർജ് കുറവാ.. നിന്റെ ചാർജർ അകത്തുണ്ടോ??? ”
ജീവ വാടി കുഴഞ്ഞ പോലെ ചോദ്യം എറിഞ്ഞു.
” ആടാ ചാർജർ അകത്തുണ്ട്..!! ”
ജസ്റ്റിൻ മുഖത്തു നോക്കാതെ തന്നെ മറുപടി നൽകി.
ഇടയ്ക്ക് എപ്പോഴോ വെള്ളം തീർന്നു പോയിരുന്നു വെള്ളം എടുക്കാൻ ആയി അനഘ ഉള്ളിലേക്ക് പോകുവാൻ ആരംഭിച്ച സമയം തന്നെ ആയിരുന്നു ജീവ ചോദ്യം എറിഞ്ഞത്.
” അളിയാ ഞാൻ ഈ ഫോൺ ഒന്ന് ചാർജിൽ ഇട്ടിട്ടു വരാം ”
അനഘക്ക് ഒപ്പം പോകാനായി ജീവയും എഴുന്നേറ്റു.
” ആടാ നീ അനുന്റെ കൂടെ ചെല്ല്.. അവൾ എടുത്ത് തരും..!! പെണ്ണെ.. എന്റെ ചാർജർ ഒന്ന് എടുത്ത് കൊടുക്കേ..”
ജസ്റ്റിന്റെ സ്വരം കുഴഞ്ഞു തുടങ്ങിയിരുന്നു.
” ജീവ ഇവിടെ ഇരുന്നൊ ഞാനും സ്മിതയും പോകുന്നുണ്ടല്ലോ ഞാൻ ഇട്ടേക്കാം ”
അനഘയുടെ പ്രതികരണം അവർ രണ്ട് പേരും പ്രതീക്ഷിച്ചിരുന്നില്ല…അവൾ ജീവയിൽ നിന്നും കൈനീട്ടി ഫോൺ വാങ്ങി.
ആദ്യമെ ഉണ്ടായിരുന്ന സംശയം ഇപ്പോൾ അനഘക്ക് ബലപ്പെട്ടു അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ജസ്റ്റിന്റെ ക്ര്യത്യമായ നിരീക്ഷണത്തിൽ ആണെന്ന് ഇതിനോടകം അനഘ തിരിച്ചു
അറിഞ്ഞിരുന്നു..!!!!