കുറച്ചുസമയം കാര്യമില്ലാതെ തന്നെ അകത്തു നിന്ന ശേഷം അവൾ വീണ്ടും തിരികെ അവർക്ക് ഇടയിലേക്ക് വന്നു ഇത്തവണ കസേര വലിച്ച് സ്മിതയ്ക്ക് അരികിലേക്ക് അടുപ്പിച്ച ശേഷം അവൾ സ്മിതക്ക് അരികിൽ ആയി ഇരിപ്പുറപ്പിച്ചു.
സമയം അതിവെഗം കടന്നു പോയിക്കൊണ്ടിരുന്നു.. ആകാശത്തിൽ ചെറിയ രീതിയിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി തുടങ്ങിയിരുന്നു എപ്പോൾ വേണമെങ്കിലും മഴപെയ്യാൻ എന്ന രീതിയിൽ അന്തരീക്ഷം വല്ലാതെ തണുക്കാൻ തുടങ്ങി.
” ഈ മൈര്.. മഴ പെയ്യുമോ ?? ”
ജീവാ സംശയം ഉന്നയിച്ചു.
” കോപ്പ്.. ഉരുണ്ടുകൂടി വരുന്നുണ്ട് ചിലപ്പോൾ പെയ്തേക്കാം ”
ജസ്റ്റിൻ മറുപടി നൽകി.
” എന്നാലും ഇത് വല്ലാത്ത സാധനം തന്നെ ഇതെവിടുന്ന് മോനെ നീ ഒപ്പിച്ചത് ”
തീർന്ന് തുടങ്ങിയ കുപ്പി ഷാരോൺ കയ്യിലെടുത്തു.
സഭ വീണ്ടും കളി ചിരികളിലേക്ക് മുഴുകി അപ്പോൾ സമയം ഏകദേശം പത്തു കഴിഞ്ഞിരുന്നു. പതിവുപോലെ ഷാരോണും സ്മിതയും നേരത്തെ പോവാൻ ഇറങ്ങി.
” അളിയാ ജസ്റ്റി ഞാനും പോയേക്കുവാടാ.. കണ്ടോ..? മഴ ഉരുണ്ടുകൂടി വരുന്നുണ്ട് എന്തിനാ ഞാനായിട്ട് നിൽക്കുന്നത് ”
ജീവയും പുറപ്പെടുകയാണ് എന്ന കാര്യം ജസ്റ്റിനെ അറിയിച്ചു.
” അതെന്നാടാ നീയും പോകുന്നത് നിനക്ക് കുറച്ചു കഴിഞ്ഞു പോയാൽ പോരെ ?? ”
അനഘയും ജീവയും തമ്മിൽ കാര്യമായി ഇടപെടൽ നടക്കാത്തത് ജസ്റ്റിനു വല്ലാതെ നിരാശ ഉണ്ടാക്കാൻ തുടങ്ങി…!!.
‘ തൻറെ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണോ ??? ‘
ബാക്കി വന്ന മദ്യം ജസ്റ്റിൻ ഗ്ലാസിലേക്ക് പകർന്ന് കട്ടിക്ക് തന്നെ അടിച്ചു.
” ഇപ്പോ ആരും പോകുന്നില്ല മഴപെയ്താൽ നമ്മൾ അകത്തേക്ക് കയറും അത്രതന്നെ..”
ജസ്റ്റിൻ എല്ലാവർക്കും അറിയിപ്പ് നൽകി.