” പെണ്ണെ.. മാത്തുനെ നോക്കിയാരുന്നോ നീ ??
അവൻ അകത്തു അല്ലേ?? ”
ജസ്റ്റിനെ പെട്ടെന്ന് ഉള്ള ചോദ്യം അനഘയെ ചിന്തയിൽ നിന്നും ഉണർത്തി.
” അവൻ നേരത്തെ ഉറങ്ങി ഇച്ചായാ.. പിന്നെ റൂമിലെ ക്യാം ഞാൻ ഇടക്ക് നോക്കുന്നുണ്ട്..!! ”
അവൾ ഫോണിൽ കണക്റ്റ് ചെയ്തിരിക്കുന്ന കുഞ്ഞിന്റെ ലൈവ് ക്യാം ജസ്റ്റിനെ കാണിച്ചു.
ഫോണിലെ വിഡിയോയിൽ സുഖമായി ഉറങ്ങുന്ന കുഞ്ഞിനെ കണ്ടതും അവർ സമാധാനത്തൊടെ വീണ്ടും ഫുഡിലേക്ക് ശ്രെദ്ധ കേന്ദ്രികരിച്ചു.
ഇടക്ക് എപ്പോഴോ തന്റെ കണം കാലിൽ എന്തോ സ്പർശിക്കുന്നത് പോലെ തോന്നിയ അനഘ പെട്ടെന്ന് ഞെട്ടി…!!
അവൾ പ്രതീക്ഷിച്ച പോലെ തന്നെ.. അത് ജീവയുടെ കാൽ ആയിരുന്നു.. അവൻ തന്നോട്
ഇട പഴുകാൻ തുടങ്ങിയിരിക്കുന്നു…!!
എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് അനഘ കാൽ വലിക്കാനൊ മാറ്റാനൊ തയ്യാർ ആയില്ല..
ഇച്ചായൻ തന്റെ ഓരോ നിക്കവും ശ്രദ്ധിക്കുമെന്നും പെരുമാറ്റത്തിൽ വന്ന മാറ്റം പോലും വിലയിരുത്തുമെന്നും നേരത്തെ തന്നെ അവൾ പ്രതീക്ഷിച്ചിരുന്നു..!!
അതുകൊണ്ട് തന്നെ വളരെ അധികം ശ്രദ്ധയോടെയാണ് ആ നിമിഷം അവൾ പെരുമാറിയത്..!!
” ഇച്ചാ എനിക്ക് എന്തോ സമാധാനം ഇല്ല… ഞാൻ ഒന്ന് അകത്തു പോയി നോക്കീട്ട് വരാം ”
അവൾ പതിയെ അവിടെ നിന്നും എഴുനേറ്റു.
” ഞാൻ ഇപ്പോൾ വരാം ”
എല്ലാവരും കേൾക്കാൻ പാകത്തിൽ പറഞ്ഞ ശേഷം അവിടെ നിന്നും എഴുന്നേറ്റ അനഘ പതിയെ അകത്തേക്ക് നടന്നു.
റൂമിലെത്തിയ ഉടനെ അവൾ ബെഡ്റൂമിലേക്ക് കടന്നു മാത്തു സുഖമായി ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പുവരുത്തി.. പുറത്തുനിന്നും സംസാരം കേൾക്കാം..
സഭ കൊഴുക്കുന്നതിന്റെ ചെറിയ ചെറിയ ശബ്ദങ്ങൾ…!!