” അമ്മക്ക് അറിയാം.. ചെയ്യുന്നത് തെറ്റ് ആണെന്നും പപ്പയെ കുഞ്ഞിനേം ഒക്കെ ചതിക്കാന്നും.!! പക്ഷേ.. പറ്റി പോയി, എല്ലാം കൈ വിട്ട് പോയി കൊണ്ടിരിക്കാ.. എല്ലാരേം എല്ലാത്തിനേം..!! ”
അവൾ പതിയെ വിതുമ്പി തുടങ്ങിയിരുന്നു.
” എല്ലാം ശരിയാകും.. ചെയ്തു കൂട്ടിയതിനു ഉള്ള ശിക്ഷ എന്താന്ന് അറീല.. എന്നായാലും നോക്കാം ”
കുറച്ചു നേരം കൂടി അവനോട് സംസാരിച്ച ശേഷം മാത്തു സുഖമായി ഉറങ്ങുന്നു എന്ന് ഉറപ്പുവരുത്തി അനഘ വാതിൽ ചാരി പുറത്തേക്കിറങ്ങി.
ഹാളിലേക്ക് നടക്കുമ്പോൾ ജസ്റ്റിന്റെ ഓഫീസ് റൂം പുറത്തുനിന്ന് പൂട്ടിയത് അവൾ ശ്രദ്ധിച്ചിരുന്നു എങ്കിലും ജസ്റ്റിനോട് ഇപ്പോൾ അതിനെപ്പറ്റി ചോദിക്കാനോ പറയാനോ ധൈര്യം ഉണ്ടായിരുന്നില്ല…
മാത്രമല്ല ഓഫീസ് റൂമിന്റെ കീ അവൻ കൊണ്ടുപോയിരുന്നു, അത് കൊണ്ട് തന്നെ മുറി തുറക്കാനോ അതിനുള്ളിൽ പെൻ ഡ്രൈവ് ഉണ്ടോ എന്ന് പരിശോധിക്കാനൊ സാധ്യമായിരുന്നില്ല..!!
ഏതെങ്കിലും നിമിഷം കീ തന്റെ കയ്യിൽ കിട്ടുമെന്നും അതിനുശേഷം അകത്ത് കയറി പരിശോധിക്കാം എന്നവൾ കണക്ക് കൂട്ടി..
ഒന്നും സംഭവിച്ചിരിക്കില്ല എന്ന് ആലോചിച്ചു
സമാധാനം ആയിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..!!
കുറച്ചുനേരം കൂടി ഓഫീസ് റൂമിനു മുന്നിൽ നിന്ന ശേഷം അവൾ വീണ്ടും ഫോണിലേക്ക് തന്നെ ശ്രദ്ധിച്ചു. ഫോണെടുത്ത് വാട്സ്ആപ്പ് ഓണാക്കിയതും വന്നു കിടക്കുന്ന ജീവയുടെ ഒരു ലോഡ് മെസ്സേജ് ഇരുന്നു വായിക്കാൻ തുടങ്ങി….!!
അതിൽ എന്ത് ചെയ്യാ?? എവിടെയാണ്?? തുടങ്ങിയ മെസ്സേജുകൾ അവൾ അപ്പാടെ അവഗണിച്ചു… താഴെ വന്നു കിടക്കുന്ന 30 സെക്കൻഡ് നീളമുള്ള വോയ്‌സ് മെസേജിൽ അവളുടെ ശ്രദ്ധ ഉടക്കി.