മേശയ്ക്ക് നടുവിൽ ഇരിപ്പുറപ്പിച്ചിരുന്ന ജാക്ക് ഡാനിയേലിന്റെ ബോട്ടിൽ കാൽ ഭാഗം തീർന്നിരുന്നു.. അതിനൊപ്പം കരുതിയിരുന്ന ടച്ചിങ്സ് സ്പെഷ്യൽ ബീഫും പതിയെ തീർന്നു കൊണ്ടിരുന്നു.
ജസ്റ്റിൻ ജീവയെ വിളിച്ചു എങ്കിലും അപ്പുറത്ത് മറുപടി ഒന്നും ഉണ്ടായില്ല..
അത് കൊണ്ട് തന്നെ അവൻ ഫോൺ മാറ്റി വച്ചു. സഭയിലെക്ക് ഓരോ പഴയ കാര്യങ്ങളും അന്നുവരെ നടന്നിരുന്ന പല സംഭവങ്ങളും അവർ പരസ്പരം പങ്കുവെച്ചുകൊണ്ടിരുന്നു.
തെളിഞ്ഞു വന്ന ഹെഡ് ലൈറ്റ് വെളിച്ചത്തിനൊപ്പം, ഒരു ഹോൺ അടിയുടെ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ടേക്ക് നോക്കി.
വളരെ പതിയെ അങ്ങോട്ടേക്ക് വന്നു കയറിയ വെള്ള നിറത്തിൽ ഉള്ള സ്കോഡ കാറിൽ ആരായിരിക്കും എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു..!!
” ആഹ് ജീവ എത്തിയല്ലോ.. ബാ മോനെ ബാ ”
ഷാരോൺ അവനെ സ്വീകരിച്ചു.
ജീവയെ കണ്ടതും അനഘയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.. ശരീരം ഒട്ടാകെ കോരി തരിക്കുന്നതും അടി വയറിൽ ചെറിയ തണുപ്പ് പടരുന്നതും അവൾ തിരിച്ചു അറിഞ്ഞു.
ജീവ അവിടേക്ക് വന്നു കയറിയെങ്കിലും അവൻ അനഘയെ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല തനിക്കായി കാത്തുനിന്നതിനു അവൻ എല്ലാവർക്കും അവൻ നന്ദി പറഞ്ഞു….
” ഷാരോൺ.. ആകേ മൂഡ് ആണല്ലോ ജസ്റ്റി
ഇപ്പോൾ തന്നെ ഓഫ് ആവോ ?? ”
അവൻ വന്നതേ ചിരിച്ചു കൊണ്ട് ജസ്റ്റിനു കൈ കൊടുത്തു.
” സ്മിതാ.. മാഡം എന്നാ ഒരു മൈൻഡ് ഇല്ലാലോ…?? ഹാ..വല്ല്യ പുള്ളി ആയി
പോയില്ലെ ?? ”
ജീവ സ്മിതയെ ചൊറിഞ്ഞതും എല്ലാവരിലും ചിരി പടർത്തി.
തന്നെ അപ്പാടെ അവഗണിച്ചുകൊണ്ടുള്ള ജീവയുടെ പെരുമാറ്റവും എല്ലാവരോടും ഉള്ള ഇട പഴുകലും അനഘയിൽ ചെറുതായി ദേഷ്യം ഉളവാക്കി….!!