മനസ്സിലെ ആശങ്കകൾ കുറേ ഒക്കെ ഒഴിഞ്ഞ് സ്വസ്ഥതമായിരുന്നു….
പക്ഷേ….!!!!!!!!!
കാര്യം ഇച്ചയൻ തന്നോട് തുറന്നു സംസാരിച്ചു എങ്കിലും ഇത്രയും കാലം കൂടെ ജീവിച്ച
അനുഭവ പ്രകാരം ജസ്റ്റിനെ അവൾക്ക് നന്നായി അറിയാമായിരുന്നു….
ഒന്നും കാണാതെ ഇച്ചായൻ ഒരു പരിപാടിക്കിറങ്ങില്ല എന്നും കുറുക്കന്റെ ബുദ്ധിയുള്ളതുകൊണ്ട്.. തന്നെ
ഇന്ന് നടക്കുന്ന ഓരോ കാര്യങ്ങളും ജസ്റ്റിന്റെ അടി മുടി ശ്രദ്ധയോടെയാണ് നടന്നുകൊണ്ടിരിക്കുക എന്നും അവൾ ഊഹിച്ചു…!!!
അതുകൊണ്ടുതന്നെ താൻ എല്ലാവരോടും പെരുമാറുന്ന രീതിയും ഇടപെഴുകലും എന്തിന് സംസാരിക്കുന്നത് പോലും അളന്നു മുറിച്ച് സംസാരിക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..
സമയം ഓടി കൊണ്ടിരുന്നു.. ആകാശത്തിൽ
പാതിയായി നിൽക്കുന്ന ചന്ദ്രനും അതിനു മാറ്റ് കൂട്ടാൻ എന്നാ പോലെ അങ്ങിങ് ആയി ചെറിയ നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നു…
ഇരുട്ട് വ്യാപിച്ച ചുറ്റുവട്ടത്തിൽ മഞ്ഞ ബൾബുകൾ പ്രകാശം തീർത്തു. അപ്പൊഴെക്കും സമയം എട്ട് മണിയോട് അടുത്തിരുന്നു..!!
ഷാരൊന്നും സ്മിതയും നേരത്തെ തന്നെ എത്തി.. ജീവ ഇനിയും വന്നിട്ടില്ല..
ആ വലിയ വീടിന്റെ മുറ്റത്ത് ഒത്ത നടുക്കായി ഇട്ടിരുന്ന മേശക്ക് ചുറ്റും അവർ നാല് പേരും ഇരിപ്പുറപ്പിച്ചു, അതിൽ. ഒരു കസേര മാത്രം ഒഴിഞ്ഞു കിടന്നു…!!!
” ജസ്റ്റി.. ജീവ എപ്പോഴാ വരാ..?? ”
ഷാരോൺ അവന്റെ പെഗ്ഗ് സിപ്പ് ചെയ്ത് കൊണ്ട് ചോദിച്ചു.
” അവൻ ഇവിടെ എത്താറായി എന്നാ പറഞ്ഞത്.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..”
ജസ്റ്റിൻ ഫോൺ എടുത്തു നമ്പർ തിരഞ്ഞു കൊണ്ടിരുന്നു.