” ഇപ്പോൾ കുറച്ചു സമയം നമ്മൾ വിട്ടു നിന്നാൽ കാര്യങ്ങളെല്ലാം പഴയ പോലെയാകും ഒരാഴ്ച കൂടി ഞാൻ ഇതുപോലെ തന്നെയായിരിക്കും… അതിനുശേഷം ഇച്ചായൻ ഒരു പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട്.. രാത്രി എല്ലാവരും കൂടി ഒരുമിച്ചു കൂടാൻ അന്ന് നമുക്ക് പരസ്പരം കാണാം..!!! ”
ജീവ അപ്പോഴും അവളുടെ കൈകൾ ചേർത്ത് പിടിച്ച് കണ്ണിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
തന്റെ പ്രണയിനിയെ കുറേക്കാലം കൂടി കാണുമ്പോൾ അവന്റെ ഹൃദയം മിടിപ്പു കൂടി വല്ലാതെ അവസ്ഥയിലായിരുന്നു.
” പക്ഷേ നമ്മൾ തമ്മിൽ കാണുമ്പോൾ നീ എന്നോട് അടുത്തിടപഴുകാനോ അടുപ്പം കാണിക്കാനും പാടില്ല പ്ലീസ്.. നമ്മൾ തമ്മിൽ കാണുന്ന ദിവസം മനസ്സിലാകും ഇച്ചായന്റെ മനസ്സിൽ എന്തെങ്കിലുമുണ്ടോ ??? എന്ന് ഒന്നുമില്ല കാര്യങ്ങളെല്ലാം പഴയ പോലെയാണ് എന്നെനിക്കുറപ്പായാൽ ഞാൻ വീണ്ടും പഴയപോലെ ആകാം..”
അനഘ പറഞ്ഞ അവസാനിപ്പിച്ചു. അവന്റെ മറുപടിക്കായി കാത്തു.
” എന്നെ വേണമെങ്കിൽ നീ ഇത് അനുസരിച്ചെ പറ്റൂ.. കേട്ടോ??? ”
അവൻ അനുസരിക്കാം എന്ന് തലയാട്ടി.
കുറച്ചു സമയം കൂടി കാറിൽ പരസ്പരം സംസാരിച്ചിരുന്ന ശേഷം ജീവ കാർ തിരികെ ഓടിച്ചു തുടങ്ങി…!!!!!!!!!!!!!!
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അനഘയും ജസ്റ്റിനും പഴയപോലെ ആയി തുടങ്ങിയിരുന്നു..!
കളി ചിരികളും സംസാരവും മാത്തുവിനൊപ്പം സമയം ചിലവഴിച്ചും അവർ പരസ്പരം വിശ്വസം ‘പ്രകടിപ്പിച്ചു കൊണ്ടിരുന്നു ‘.
ജീവ ഇപ്പോൾ അവൾക്ക് വല്ലപ്പോഴും മെസ്സേജ് അയക്കുന്നത് ഒഴിച്ചാൽ കോൾ ചെയ്യുകയോ മറ്റു കാര്യമായ ശല്യം ചെയ്യലോ ഒന്നും തന്നെ ഉണ്ടായില്ല..!! അവളെ കാണുന്ന ദിവസത്തിനായി അവൻ കാത്തിരുന്നു.