അനഘ കയറി എന്നുറപ്പായതും ജീവ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് എടുത്ത് കുതിച്ചു പാഞ്ഞു…!!
രണ്ടുപേരും കുറച്ചുനേരത്തേക്ക് പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല.
” നിനക്ക് തീരെ ബോധമില്ലെ ? ജീവാ… അവിടെ ഇങ്ങനെ വന്നു കിടന്നാൽ ആരെങ്കിലും കണ്ടാൽ..?? ഇതൊന്നും ചിന്തിക്കാനുള്ള സാമാന്യ ബോധം നിനക്കില്ലെ ? ”
അവളുടെ ചോദ്യത്തിന് ജീവയൊന്നും തന്നെ മറുപടി കൊടുത്തില്ല അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരുന്നു…
അവൻറെ ദേഷ്യം അറിയിക്കുമെന്നോണം ഗിയർ ഇടുമ്പോൾ വണ്ടി ഇരപ്പിച്ച് കുറച്ച് റഫ് ആയിട്ട് ആണ് ഗിയർ ചേഞ്ച് ചെയ്തുകൊണ്ടിരുന്നത്…
” ഒന്ന് സ്പീഡ് കുറയ്ക്കൊ ?? ഇനി എവിടേലും കൊണ്ട് ഇടിക്കാൻ നിക്കണ്ട..”
അനഘയുടെ ശബ്ദം ശാന്തമായതും ജീവ സ്പീഡ് കുറച്ച് പതിയെ വണ്ടിയോടിച്ചു തുടങ്ങി.
” അനു.. എത്ര തവണ ഞാൻ വിളിച്ചു ഒരു തവണയെങ്കിലും നിനക്ക് എന്റെ കോൾ എടുത്തു കൂടായിരുന്നോ ?? പലതവണ മെസ്സേജ് അയച്ചു ഒരു റിപ്ലൈയുമില്ല..!! എനിക്ക് നിന്നെ കാണണം എന്ന് തോന്നി മറ്റൊന്നും ഞാൻ ചിന്തിച്ചില്ല.. സോറി..!! ”
” ജീവാ… നിനക്കറിയാമല്ലോ ഇച്ചായനും ഞാനും തമ്മിൽ സംഭവിച്ചത് എന്താണെന്ന് അന്നത്തെ പ്രശ്നത്തിന് ശേഷം ഞങ്ങൾ ഒന്ന് പഴയ പോലെ ആയി വരുന്നതേയുള്ളൂ…
അനഘ തുടർന്നു…
” ഇപ്പോൾ നിന്നൊട് കുറച്ച് അകലത്തിൽ നിൽക്കുന്നത് കൊണ്ടാണ് എനിക്ക്.. അതൊന്ന് സോൾവ് ചെയ്യാൻ കഴിയുന്നത്. അല്ലാത്തപക്ഷം എൻറെ കുടുംബജീവിതം മൊത്തമായി തകരും അതുകൂടി നീ മനസ്സിലാക്ക്..”