അന്നത്തെ പ്രശ്നത്തിനു ശേഷം തങ്ങൾ തമ്മിൽ മിണ്ടാറില്ല ജോയൽ അവളെ കാണുമ്പോൾ ഒഴിഞ്ഞുമാറി നടക്കാറാണ് പതിവ്.. പക്ഷേ പലപ്പോഴും അവൻറെ കണ്ണിൽ എരിയുന്ന ഒരു പക താൻ കണ്ടിട്ടുണ്ട്…!!
എന്തെങ്കിലും ആവട്ടെ ഇപ്പോൾ അതിനേക്കാൾ വലിയ പ്രശ്നങ്ങളിലാണ് താൻ.. ആദ്യം അത് സോൾവ് ചെയ്യണം..!!
വൈകുന്നേരം ആവാൻ വേണ്ടി അവൾ കാത്തിരുന്നു.. പക്ഷേ സമയം വളരെ ഇഴഞ്ഞാണ് പോയത്…
സായാഹ്നത്തിലെക്ക് അടുത്ത് കൊണ്ടിരുന്നത് അറിയിക്കുമെന്നോണം വാനം ചുവന്ന് തുടങ്ങിയിരുന്നു…!! അസ്തമയത്തിന്റെ ഭംഗിയും വശ്യതയും എടുത്ത് അറിയിക്കുന്ന ചെമ്മാനം…
അവൾ ഇറങ്ങേണ്ട സമയമായപ്പോൾ തന്നെ അനഘയുടെ ഫോണിലേക്ക് ജീവയുടെ കോള്‍ വന്നു..
” പെണ്ണേ ഞാൻ താഴേക്ക് വരട്ടെ ?? ”
” നേരെ താഴേക്ക് വരണ്ട.. കുറച്ച് അപ്പുറത്തേക്ക് മാറ്റി കാർ പാർക്ക് ചെയ്ത് അവിടിരിക്ക്… ഞാൻ അതിലേക്ക് വന്നു കയറാം..!! ഞാൻ കയറിയ ഉടനെ തന്നെ നീ കാറെടുത്ത് പൊയ്ക്കോളണം അവിടെ നിൽക്കാൻ പാടില്ല..!!
അവൾ ക്ലിനിക്കിൽ നിന്നും മനപ്പൂർവ്വം വൈകിയാണ് ഇറങ്ങിയത്… കൂടെ ഉള്ളവർ എല്ലാവരും അവിടെ നിന്ന് പോയാൽ മാത്രമേ തനിക്ക് ജീവയുടെ കൂടെ കാറിൽ കയറാൻ കഴിയു..
കുറച്ചുസമയം അവിടെ ചുറ്റിപ്പറ്റി നടന്നശേഷം അവൾ പതിയെ ക്ലിനിക്കിൽ നിന്നും താഴേക്ക് ഇറങ്ങി കുറച്ച് അപ്പുറത്തായി ജീവയുടെ കാർ കിടക്കുന്നത് കാണാം…
അനഘ അവിടേക്ക് മെല്ലെ നടന്നു.. കാറിനടുത്തേക്ക് അടുത്തതും നടത്തം കുറച്ചു വേഗത്തിലേക്ക് ആക്കി പെട്ടെന്ന് തന്നെ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി..!!