” എന്ത് പരുപാടി ഇച്ചാ..?? ”
” നമ്മുടെ ടീം എല്ലാവരും കൂടി ഒന്ന് കൂടുന്നു.. അന്ന് കൂടിയ പോലെ, ഞാൻ എന്തായാലും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഷാരൊണും സ്മിതയും നേരത്തെ വരും പിന്നെ ജീവ കുറച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞിട്ടുണ്ട് ”
ജീവയുടെ പേര് പറഞ്ഞതും അനഘ ഞെട്ടുന്നത് ജസ്റ്റിൻ തിരിച്ചു അറിഞ്ഞു.
അവന്റെ ഉള്ളിൽ ഗൂഡമായ ഒരു ചിരി നിറഞ്ഞു.
” എന്നാലും ഇത്ര പെട്ടെന്ന്.. ? അതും എന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ എന്താ ഇങ്ങനെ ഒരു പ്ലാൻ ?? ”
അനഘക്ക് സംശയം വിട്ട് മാറിയിരുന്നില്ല.
” എടി.. ഞാൻ ഒരു സർപ്രൈസ് ആയിട്ട് ആണ് പ്ലാൻ ചെയ്തിരുന്നത്..!! പക്ഷേ പിന്നെ പറഞ്ഞേക്കാം എന്ന് തോന്നി, മാത്രമല്ല നീ ഒന്നും ആലോചിച്ചു ടെൻഷൻ ആവണ്ട കാര്യമില്ല ഫുഡ് എല്ലാം ഞാൻ നേരത്തെ പുറത്ത് നിന്ന് ഓർഡർ ചെയ്തിണ്ട്.. ”
ജസ്റ്റിൻ തുടർന്നു..
” ആലൊചിച്ചപ്പോൾ എല്ലാരും ഒരുമിച്ചു കൂടിയിട്ട് കുറച്ചുദിവസം ആയില്ലേ ? നമ്മള് ഒരാഴ്ച മുമ്പ് നടത്തിയതുപോലെ ചെറുതായിട്ട് ഫുഡ് അടിയും ചെറിയ മദ്യാപാനവും അത്രേ ഉള്ളു.. !!! ”
ജസ്റ്റിൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പിന്നെ അന്തരീക്ഷത്തിലെക്ക് പുക ഊതി വിട്ടു.
അനഘ അപ്പോഴും തുടർച്ചയായി ചിന്തയിൽ തന്നെ ആയിരുന്നു.
” എന്റെ മനസ്സ് പറയുന്നു എല്ലാരും കൂടി ഒന്ന് ഒരുമിച്ചു കൂടിക്കഴിഞ്ഞാൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ തീർന്നു കിട്ടും.. മനസ്സ് ഒന്ന് ഫ്രഷ് ആവണ്ടേ? ”
ജസ്റ്റിൻ പുക ഊതി വിട്ട് കൊണ്ട് അവളോട് ചോദിച്ചു.
” അതല്ലാ.. ഇച്ഛാ..!! നമ്മള് ഒരാഴ്ചമുമ്പ് കൂടിയതല്ലേ ഉള്ളൂ, അത് കൊണ്ട് ആണ് ആകേ കൺഫ്യൂഷൻ ആയത്..!! എന്നായാലും പ്ലാൻ ചെയ്തത് അല്ലേ.. നടക്കട്ടെ ”
അനഘ ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുനേറ്റ് വന്ന് അവനെ കെട്ടി പിടിച്ചു, ജസ്റ്റിൻ അവളുടെ കൈകളിൽ കൂടി തലോടി കൊണ്ടിരുന്നു.